ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം എ​ഡി​ൻ​ബ​റോ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്;ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി   ജോസ് കെ മാണി എം.പി,

ല​ണ്ട​ൻ: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സി​എം​ഐ സ​ഭാം​ഗം ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു എ​ഡി​ൻ​ബ​റോ​യി​ലെ കോ​സ്റ്റ​ർ​ഫി​ൻ സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലാ​ണ് മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന​ത്. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ല​യാ​ള​ത്തി​ലു​ള്ള സ​മൂ​ഹ​ബ​ലി​യും തു​ട​ർ​ന്ന് ഒ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കും.

തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം എ​ഡി​ൻ​ബ​റോ​യി​ൽ നി​ന്നു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​കാ​ര്യ​ത്തി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ വ്യ​ക്ത​ത കൈ​വ​രൂ. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ​ത​ന്നെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.

ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി പോ​യ ഫാ. ​മാ​ർ​ട്ടി​നെ, ക​ഴി​ഞ്ഞ ജൂ​ണ്‍ 27ന് ​എ​ഡി​ൻ​ബ​റോ​യി​ൽ​നി​ന്നു 30 മൈ​ൽ അ​ക​ലെ​യു​ള്ള ഡാ​ൻ ബാ​ൻ ബീ​ച്ചി​ലാ​ണു മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി 

 ജോസ് കെ മാണി എം.പി

സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ ലണ്ടനിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്‌ ജനറലുമായി  ജോസ് കെ മാണി എം.പി  നിരന്തരം ബന്ധപ്പെടുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്നും നേരിട്ടും കത്തുമുഖേനയും എം പിയെ അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്‌ച മൃതശരീരം വിട്ടുനല്‍കാന്‍ ഫിസ്‌കര്‍ പ്രോക്യുറേറ്റര്‍ ഉത്തരവിട്ടെങ്കിലും അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സ്‌കോട്‌ലാന്റ്‌ സിഐഡി പോലീസ്‌ മൃതദേഹം വിട്ടുനല്‍കിയിരുന്നില്ല. നിരന്തരമായി എംബസിയില്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌, ഫാ. മാര്‍ട്ടിന്റെ കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്‌ ബന്ധുക്കളും സിഎംഐ സഭയും ചുമതലപ്പെടുത്തിയ ഫാ. ടെബിന്‍ പുത്തന്‍പുരയ്‌ക്കലിനു ഫാദറിന്റെ മൃതശരീരം വിട്ടുനല്‍കി. മറ്റെല്ലാ നടപടികളും പൂര്‍ത്തിയായതായും മൃതദേഹം എംപാം ചെയ്‌തശേഷം ഉടനടി നാട്ടിലെത്തിക്കുമെന്നും ഇന്‍ഡ്യന്‍ ഹൈക്കമീഷണര്‍ വൈ.കെ. സിന്‍ഹ  നേരിട്ട്‌ അറിയിക്കുകയും ചെയ്‌തതായി   ജോസ് കെ മാണി എം.പി പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *