ഈരാറ്റുപേട്ട റമദാൻ സംഗമം

          റിയാദ് :ഈരാറ്റുപേട്ട നിവാസികളുടെ പ്രാദേശിക കൂട്ടായ്മയായ ഈരാറ്റുപേട്ട പ്രവാസി അസോസിയേഷൻ റമദാൻ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു. ഏക്സിറ്റ് 16 സുലൈയിലെ ഇസ്ത്രാഹിൽ ആണ് പേട്ട നിവാസികൾ ഒത്തു കൂടിയത്. സ്വഭവനങ്ങളിൽ നിന്ന് പ്രവാസി വീട്ടമ്മമാർ  തയ്യാറാക്കിയ ഭക്ഷണവുമായി ആയി എത്തിയപ്പോൾ ഇഫ്താറിന് പങ്കെടുത്തത്തവർ ഒരു നിമിഷമെങ്കിലും തങ്ങളുടെ വീട്ടിലെ നോമ്പ് തുറയിലേക് മനസുകൊണ്ട് തിരിച്ചു പോയിട്ടുണ്ടാവും. അത്രയ്ക്ക് ലളിതവും ആഡംബര രഹിതവുമായ ഒരു ഒത്തൊരുമിക്കൽ ആയിരുന്നു. അവിനാഷ് റമദാൻ സന്ദേശം നൽകി. പ്രസിഡന്റ്‌ സലിം തലനാട്, സെക്രട്ടറി ഷെഫീർ, റഫിഷ്, സക്കിർ, ഷാഹിദ്, സുനീർ എന്നിവർ നേതൃത്വം നൽകി.മഗ്‌രിബ്, ഇഷാ, തരാവീഹ് നമസ്‌കാരങ്ങൾ ഇസ്ത്രഹിൽ  തന്നെ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ സഹകരണത്തോടെ  ഈരാറ്റുപേട്ടയിലെ നാലു പഞ്ചായത്തുകൾ കേന്ദ്രമാക്കി നടപ്പിലാക്കി വരുന്ന “കരുണ പെയ്ൻ ആൻഡ്‌ പാലിയേറ്റീവ് കെയർ” സംരംഭത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. നിത്യ രോഗികളായി വീടുകളിൽ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അവരുടെ വീടുകളിലെത്തി സഹായിക്കൽ, കുടുംബനാഥൻ രോഗിയായതിനാൽ കഷ്ടപെടുന്ന കുടുംബാംഗംങ്ങൾ  തുടങ്ങി ജാതിമത ഭേതമന്യേ നിർധനരായ മുന്നൂറോളം കുടുംബങ്ങൾക്ക് സംഘടന വഴി എല്ലാമാസവും ഒരു നിശ്ചിത തുക എത്തിക്കുന്നുണ്ടന്നു പ്രവർത്തന അവലോകന റിപ്പോർട്ടിൽ പറയുന്നു.
  വാർത്ത‍ :ഷിബു ഉസ്മാൻ, റിയാദ്
Facebook Comments

Leave a Reply

Your email address will not be published. Required fields are marked *