വിസാ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്നത് 30,000 ഇന്ത്യാക്കാര്‍

വാഷിങ്ടന്‍ : വിസായുടെ കാലാവധി അവസാനിച്ചിട്ടും അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം 30,000 ത്തില്‍ കവിയുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി സമര്‍പ്പിച്ച 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വീസകളില്‍ അമേരിക്കയില്‍ പ്രവേശിച്ചവരുടെ കണക്കുകള്‍ യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചതിലാണ് 2016 അവസാനിക്കുന്നതിനിടെ ഇന്ത്യയിലേക്ക് മടങ്ങി പോകാത്തവരുടെ എണ്ണം ചൂണ്ടിക്കാണിക്കപ്പെട്ടത്.

വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയവരില്‍ വീസാ കാലാവധി കഴിഞ്ഞിട്ടും 7,39,478 പേര്‍ തങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലഭ്യമായ സ്ഥിതി വിവരക്കണക്കനുസരിച്ച് 96% വിദേശിയരുടെ വീസാ കാലാവധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഡിഎച്ച്എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2016 ല്‍ 9897 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്നും തിരിച്ചു പോകേ ണ്ടവരായിരുന്നു ഇതില്‍ വിസാകാലാവധി കഴിഞ്ഞിട്ടും 3014 പേര്‍ തങ്ങുന്ന തായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മേയ് ആദ്യവാരം മതിയായ യാത്രാരേഖകളില്ലാതെ അറ്റ്‌ലാന്റാ വിമാനതാവള ത്തില്‍ വന്നിറങ്ങിയ അതുല്‍ കുമാര്‍ ബാബുബായ് പട്ടേലിനെ ഇമ്മിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസത്തിനകം മരണപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്രംപ് അധികാരം ഏറ്റെടുത്തശേഷം അനധികൃത മായി തങ്ങുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

 

News Report by P.P.Cherian, USA

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *