ദുബൈ കെ എം സി സി ഗ്ലോബല്‍ ഇന്ത്യന്‍ സമ്മിറ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും

ദുബൈ കെ എം സി സി  ഗ്ലോബല്‍  ഇന്ത്യന്‍ സമ്മിറ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും.

ദുബൈ; ദേശിയ അന്തര്‍ദേശിയ കാര്യങ്ങളില്‍ രാഷ്ടത്തെ അഭിവൃദ്ധിപെടുത്തുന്നതും  പൗരന്മാരുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കുന്നതുമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിശ്വസാഹചരങ്ങളും സാധ്യതകളും  വിലയിരുത്തുന്നതിനായി ദുബൈ കെഎം സി സി മെയ്‌ 18 ന്  ഗ്ലോബല്‍  ഇന്ത്യ സമ്മിറ്റ്  സംഘടിപ്പിക്കും അല്‍ ബറഹയിലെ വിമന്‍സ് അസോസിയേഷന്‍  ഹാളില്‍  നടക്കുന്ന സമ്മിറ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി,കോണ്‍സല്‍ ജനറല്‍ വിപുല്‍     എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

മാറി മാറി വരുന്ന ഭരണാധികാരികളുടെ ആസൂത്രണ മികവ് അനുസരിച്ച് ലോകക്രമവും  മാറികൊണ്ടിരിക്കും.സാമ്പത്തിക ചലനങ്ങള്‍,സാമൂഹ്യ സാഹചര്യങ്ങള്‍,സംസ്കാരികസഹവര്‍ത്തിത്വങ്ങള്‍,നയതന്ത്ര ബന്ധങ്ങള്‍,മൗലികഅവകാശങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ ഏതു ചലനവും മനുഷ്യ സമൂഹത്തിന്‍റെ ദൈനംദിന ജീവിതത്തില്‍ വലിയ ആഘാതമുണ്ടാക്കും.രാഷ്ട്രത്തിന്‍റെ വളര്‍ച്ചയെയും പൗരജീവിത വികസനത്തേയും ഇത് അപകടപെടുത്തുമോ എന്ന ആശങ്ക വര്ധിച്ചുവരുന്നഘട്ടത്തില്‍ ഗൗരവതരമായ ചിന്തയിലേക്ക്,ഭരണകൂടത്തിന്‍റെയും,ഭരണാധികാരികളുടെയും പ്രവാസി സമൂഹത്തിന്‍റെയും ശ്രദ്ധ ക്ഷണിക്കുകയാണ് സമ്മിറ്റിലൂടെ ഉദ്ധേശിക്കുന്നത്.

പ്രവാസി സമൂഹത്തിലെ സര്‍ക്കാര്‍ ഇടപെടലുകള്‍,രാഷ്ട്ര നന്മക്ക് മതേതര ശാക്തീകരണം,വാണിജ- വ്യവസായത്തിലെ ഇന്ത്യ,ജനാധിപത്യം നേരിടുന്ന വെല്ലുവിളി,സാമൂഹ്യ പരിഷ്കാരത്തിലെ അപകടങ്ങള്‍,മാധ്യമ സ്വാതന്ത്ര നിയന്ത്രണത്തിന്‍റെ വിനകള്‍,എന്നീ വിഷയങ്ങളുടെ അജണ്ട വിശകലനം ചെയ്യുന്ന  സമ്മിറ്റില്‍ സാമൂഹിക-സംസകാരിക-രാഷ്ട്രീയ-വാണിജ്യ-വ്യവസായ-മാധ്യമ  രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പദ്മശ്രീ ഡോ.ആസാദ്മൂപ്പന്‍, യു എ ഇ, കെ എം സിസി  പ്രസിഡണ്ട് ഡോ.പുത്തൂര്‍  റഹ്മാന്‍,ഖലീജ് ടൈംസ്‌ സീനിയര്‍ എഡിറ്റര്‍ സുരേഷ് പട്ടാലി, ഇന്ത്യല്‍ ഓവര്‍സീസ്‌  കോണ്‍ഗ്രസ് മുന്‍ , യു എ ഇ  പ്രസിഡണ്ട് എം.ജി പുഷ്പന്‍,ദേശാഭിമാനി ഫോറം ഡയറക്ടര്‍ ഗോപി,നോര്‍ക്ക മുന്‍ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍  എന്നിവര്‍ അജണ്ട ചര്‍ച്ചയില്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ ദുബൈ കെ എം സിസി  പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ,ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി  ഇസ്മായില്‍   അരുകൂറ്റി, ട്രഷറര്‍ എ  സി . ഇസ്മായില്‍   എന്നിവര്‍ പങ്കെടുത്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *