ബ്രി​ട്ട​നി​ൽ അ​ജ്ഞാ​ത​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ൻ കൊ​ല്ല​പ്പെ​ട്ടു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ അ​ജ്ഞാ​ത​ന്‍റെ ബേ​സ് ബോ​ൾ‌ ബാ​റ്റു​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ വംശജൻ മ​രി​ച്ചു. കൊ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10,000 പൗ​ണ്ട് പാ​രി​തോ​ഷി​കം സ്കോ​ട്ട്ല​ൻ​ഡ് യാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. സ​ത്നം സിം​ഗ് (45) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​റി​ന് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ഹ​യീ​സി​ലാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു സ​ത്നം. ഹ​യീ​സി​ൽ റോ​ഡ് അ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്നും ഇ​റ​ങ്ങി​വ​ന്ന അ​ക്ര​മി​യാ​ണ് സ​ത്ന​ത്തെ മ​ർ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു സ​ത്നം.

അ​ക്ര​മി​യെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ല​ഭ്യ​മ​ല്ല. ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്താ​ണെ​ന്ന​തു സം​ബ​ന്ധി​ച്ചും അ​ജ്ഞാ​ത​മാ​ണ്

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *