ഡെങ്കിപ്പനി – ജാഗ്രത നിർദ്ദേശവുമായി പ്രവാസി ഡോക്ടർ

മഴക്കാലത്തു ഈ അടുത്തായി കേരളത്തിൽ കൂടുതൽ കണ്ടു വരുന്ന രോഗമാണ്. ഡെങ്കിപ്പനി .ആദ്യമായി 1950 ൽ ഫിലിപ്പിനിലും തായ്‌ലണ്ടിലുമാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് .ഇത് ഈഡിസ് ഇജിപ്ത് എന്ന പെൺ കൊതുക് വഴി പകർത്തുന്ന ഒരു വൈറസ് രോഗമാണ് .ഈ കൊതുക് ഒരു ഡെങ്കി വൈറസ് ബാധിച്ച രോഗിയെ കടിച്ചു കഴിഞ്ഞാൽ ആ വൈറസ് കൊതുകിന്റെ രക്തത്തിലേക്ക് കയറും ,വേറൊരാളെ ഈ കൊതുക് കടിക്കുമ്പോൾ അയാളിലേക്ക് ഈ രോഗം പകരും .പ്രധാനമായും 4 തരം ഡെങ്കി വൈറസ് ഉണ്ട് .

പ്രധാനമായും ഈ വൈറസ് ഉള്ള ഒരു കൊതുക് ഒരു വ്യക്തിയെ കടിച്ചു കഴിഞ്ഞാൽ 4 മുതൽ 10 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കും .ഉയർന്ന തോതിലുള്ള പനി ,തലവേദന ,സന്ധിവേദന ,ശരീരമാസകലം വേദന ,കണ്ണിന്റെ പുറകിൽ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ .ഇത് കൂടാതെ മൂക്കിൽ നിന്നും വായയിൽ നിന്നും രക്തസ്രാവവും കലശലായ ഓക്കാനവും ഛർദിയും വയർ വേദനയും ,ശരീരത്തിൽ മൊത്തമായി പൊടിപ്പുകളുമുണ്ടാവാം .ഇത്തരം ഘട്ടങ്ങളിൽ അടിയന്തിര വിദഗ്ദ്ധചികിത്സ തേടേണ്ടതാണ് .

ഒരു പ്രാവശ്യം ഡെങ്കിപ്പനി വന്നവർക്ക് വീണ്ടും ഡെങ്കിപ്പനി വരുമ്പോൾ രോഗത്തിന്ന് കൂടുതൽ കടുപ്പമുണ്ടാകാൻ സാധ്യതയുണ്ട് . ശക്തമായ ഡെങ്കിപ്പനി നമ്മുടെ ശ്വാസകോശം ,കരൾ ,ഹൃദയം എന്നിവയെ ബാധിക്കാറുണ്ട് രക്തസമ്മർദ്ദം വളരെയധികം കുറഞ് മരണ സാധ്യതയുണ്ട് .

ഡെങ്കിപ്പനി വന്ന രോഗിക്ക് പൂർണ്ണ വിശ്രമം ആവശ്യമാണ് ,അത് പോലെ കൂടുതൽ ശുദ്ധ വെള്ളം കുടിക്കേണ്ടതാണ് .അവർക്ക് നല്ല ആരോഗ്യ പരിചരമാണാവശ്യം ചിലപ്പോൾ രക്തം കയറ്റേണ്ടതായി വരും (രക്തത്തിലെ പ്ലേറ്റലെറ്റ് കുറയാൻ സാധ്യത ഉണ്ട് ).ആസ്പിരിൻ ,മറ്റു വേദന സംഹാരികൾ ഇത്തരം രോഗികൾ കഴിക്കരുത് .

ഈഡിസ് കൊതുകുകൾ വെള്ളക്കെട്ടുകളിൽ ആണ് വളരുന്നത് .ഈ കൂടുതലായും പകൽ സമയത്താണ് ആളുകളെ കടിക്കുന്നത് .ഇത് വരാതിരിക്കാൻ നമ്മുടെ വീടും മുറ്റവും വൃത്തിയായി സൂക്ഷിക്കുക ,കൊതുകുകൾ മുട്ടയിടാൻ സാധ്യതയുള്ള ചെടിചട്ടികൾ ,മറ്റു വെള്ളക്കെട്ടുകൾ എന്നിവ ഇല്ലാതാക്കുക.

വീട്ടിനുള്ളിൽ പകൽ സമയം കൊതുക് നാശിനികൾ അല്ലെങ്കിൽ കുന്തിരിക്ക ,ഉണങ്ങിയ വേപ്പില ,തുളസിയില എന്നിവ ഉപയോഗിച്ചു പുകക്കുകയോ ചെയ്യുക .വീട്ടിലുള്ളവർ മുഖമൊഴിച്ചു ശരീരം മൊത്തം മറയുന്ന വസ്ത്രം ധരിക്കുക ,വീട്ടിൽ പനിബാധിതരുണ്ടെങ്കിൽ അവരെ കൊതുകുവലക്കുള്ളിൽ തന്നെ കിടത്തുക . നമ്മുടെ വീടും മുറ്റവും വൃത്തിയാക്കുക ,ഓരോ വ്യക്തിയും വിചാരിച്ചാൽ മാത്രമേ ഈ അസുഖം കൂടുതൽ വ്യാപിക്കാതിരിക്കുവാൻ സാധിക്കുകയുള്ളൂ

ഡോക്ടർ അബ്ദുൽ നാസർ

പ്രവാസി മലയാളി ഫെഡറേഷൻ – സൗദി  നാഷണൽ കമ്മിറ്റി പ്രസിഡണ്ട്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *