മ​ല​യാ​ളി യു​വ​തി​ക്ക് വി​മാ​ന​ത്തി​നു​ള്ളി​ൽ സു​ഖ​പ്ര​സ​വം

മും​ബൈ: മ​ല​യാ​ളി യു​വ​തി​ക്ക് വി​മാ​ന​ത്തി​നു​ള്ളി​ൽ സു​ഖ പ്ര​സ​വം. ദ​മാ​മി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു വ​ന്ന ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ 9 ഡ​ബ്ള്യു 569 വി​മാ​ന​ത്തി​നു​ള്ളി​ലാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്.

യാ​ത്ര​യ്ക്കി​ടെ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ന​ഴ്സും ചേ​ർ​ന്നു പ​രി​ച​രി​ച്ചു. വി​മാ​നം മും​ബൈ​യി​ലി​റ​ങ്ങി​യ​ശേ​ഷം യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. യു​വ​തി​ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലെ​ങ്കി​ലും യാ​ത്ര​തു​ട​രു​ന്ന​ത് സു​ര​ക്ഷി​ത​ല്ലാ​ത്ത​തി​നാ​ൽ അ​ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​ക്കൊ​പ്പം മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​മാ​ന​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വ​ലി​യ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കാ​റു​ണ്ട്

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *