ഡാളസ് സെന്റ് പോള്‍സ് യുവജനസഖ്യം എസ്രേല ഓഗസ്റ്റ് 19-ന്

ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം ചാരിറ്റി ഫണ്ട് റൈസിംഗിന്റെ ഭാഗമായി ഓഗസ്റ്റ് 19-ന് ട്രിവാന്‍ഡ്രം സ്ട്രിംഗ്‌സ് ബാന്റ് ലൈവ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് പരിപാടി സംഘടിപ്പിക്കുന്നു.

“എസ്രേല- ഗോഡ് ഈസ് മൈ ഹെല്‍പ്’ എന്ന പ്രോഗ്രാം ഓഗസ്റ്റ് 19-നു ശനിയാഴ്ച വൈകിട്ട് ആറിനു ഗാര്‍ലന്റ് റോസ് ഹില്ലിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടും. അംഗപരിമിതരായ കുട്ടികളുടെ യാത്രയ്ക്ക് ഒരു ബസ് വാങ്ങി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. എല്ലാവരുടേയും സാന്നിധ്യ സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു. റിച്ചാര്‍ഡ്‌സണിലുള്ള ചെന്നൈ കഫേയാണ് ഇവന്റ് സ്‌പോണ്‍സര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഷൈജു പി. ജോണ്‍ (469 964 7494), അലക്‌സ് ജേക്കബ് (610 618 2368)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *