ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രേ വീ​ണ്ടും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ കൊ​ല​വി​ളി

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രേ വീ​ണ്ടും കൊ​ല​വി​ളി​യു​മാ​യി വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി. നാ​യി​ഡു ചെ​യ്ത തെ​റ്റു​ക​ൾ​ക്കും വ​ഞ്ച​ന​ക​ൾ​ക്കും പ​ക​ര​മാ​യി തൂ​ക്കി​ക്കൊ​ല പോ​ലും അ​ധി​ക​മാ​വി​ല്ലെ​ന്നാ​ണ് ജ​ഗ​ന്‍റെ പ്ര​സ്താ​വ​ന.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ന്പ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ജ​ഗ​ന് ക​ഴി​ഞ്ഞ ദി​വ​സം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് കൈ​മാ​റി​യി​രു​ന്നു. ഇ​ത് നി​ല​നി​ൽ​ക്കെ​യാ​ണ് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ന​ടു​റോ​ഡി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടാ​ൽ തെ​റ്റു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ജ​ഗ​ൻ മു​ന്പ് ന​ട​ത്തി​യ പ​രാ​മ​ർ​ശം.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​ണ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി നേ​തൃ​ത്വം ന​ൽ​കു​ന്ന വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​വ്. ത​ന്‍റെ പി​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വൈ​എ​സ്ആ​ർ റെ​ഡ്ഡി​ക്കു​നേ​ർ​ക്ക് ച​ന്ദ്ര​ബാ​ബു നാ​യി​ഡു വ​ധ​ശ്ര​മം ന​ട​ത്തി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ജ​ഗ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ന്ന​യി​ച്ചി​രു​ന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *