പി.എം എഫ് ജീവകാരുണ്യം ഡോക്യുമെന്റ്രി സി ഡി പ്രാകാശനം ചെയ്തു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കഴിഞ്ഞ കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൽ ക്രോഡീകരിച്ചുള്ള ഡോക്യൂമെന്ററിയുടെ പ്രകാശനം ഷിഫ അൽജസീറ ഓഡിറ്റോറത്തിൽ നടന്നു. മുജീബ് കായംകുളത്തിന്റെ അധ്യക്ഷതയിൽ ജീവൻ ടി വി ഡയരക്ടർ മീരാൻ സാഹിബ്‌ സാംസ്‌കാരിക സമ്മേളനം ഉദഘാടനം ചെയ്തു.

ഡോക്യൂമെന്ററി സി. ഡി. പ്രകാശനം താജ്‌ കോൾഡ് സ്റ്റോറേജ് മാനേജിങ് ഡയരക്ടർ ഷാജഹാൻ കല്ലമ്പലത്തിനു നൽകികൊണ്ട് റിപ്പോർട്ടർ ചാനൽ റിയാദ് ബ്യുറോ ചീഫ് വി. ജെ. നസ്റുദ്ധിൻ നിർവ്വഹിച്ചു.

സെൻട്രൽ കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ശുമൈസി യൂണിറ്റിലെ സൈബു ജോസഫിന് നൽകി കൊണ്ട് പി. എം. എഫ് കേരള കോഡിനേറ്റർ ചന്ദ്രസേനൻ ഉദഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി വക്താവ് ജയൻ കൊടുങ്ങലൂർ ആമുഖ പ്രസംഗം നടത്തി. ജി. സി. സി. കോഡിനേറ്റർ റാഫി പാങ്ങോട് സംഘടനയുടെ ജീവകാരുണ്യ പദ്ധതിയെ കുറിച്ചു വിശദികരിച്ചു.

സവാദ് അയത്തിൽ (ജോയിന്റ് സെക്രെട്ടറി നാഷണൽ കമ്മിറ്റി )സത്താർ കായംകുളം (എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍  ), വിജയൻ നെയ്യാറ്റിൻകര (ഫോർക്ക), അയൂബ്കരൂപടന്ന,(റിയാദ് ചാരിറ്റി മലയാളി അസോസിയേഷൻ ), സോണി കുട്ടനാട് എന്നിവർ ആശംസകൾ അർപ്പിച്ചു.റിയാദിലെ സാമൂഹ്യ പ്രവർത്തകരായ ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടി. വി ),യൂസുഫ് കുഞ്ഞ് കായംകുളം, സലിം മാളിയേക്കൽ, ജാഫർ കാപ്പിൽ, ഷിഹാബുദ്ധിൻ കുഞ്ജിസ് , മുജീബ് (അമൃത ടി. വി  ),സലിം പള്ളിയിൽ, രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തുടര്‍ന്ന ഫ്രണ്ട്സ് മൂസിക്‌ ബ്രാന്‍ഡ്‌ ഗായകരായ സത്താര്‍ മാവൂര്‍, ഹനീഫകാപ്പാട് , മുന്ന, ഗിരീഷ്‌ കാലിക്കറ്റ്,സഹീര്‍ ഹുസൈന്‍ ,നിദ നാസര്‍, ഹിബ ഫൈസല്‍, മിന്റ്ട വര്‍ഗീസ്‌, ആലപിച്ച ഗാനസന്ധ്യയും അന്നു ജിമ്മി,ഇവ ജിമ്മി,നിത, നേഹ പുഷ്പ്പരാജ്, ഹെന പുഷ്പ്പരാജ് എന്നീ കുട്ടികളുടെ നൃത്തനിര്ത്യങ്ങളും അരങ്ങേറി.

പരിപാടികൾക് ഷാജഹാൻ ചാവക്കാട്, ജോർജ്കുട്ടി മാക്കുളം,അബ്ദുൾ ഖാദർ, അനൂപ്‌, ഷരീഖ്‌ തൈക്കണ്ടി, സലിം വാലിലപുഴ,അലി ടി കെ ടി, കെ.കെ.സാമുവല്‍, രാജന്‍ കാരിച്ചാല്‍  എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ നന്ദിയും പറഞ്ഞു.

റിപ്പോർട് :റിയാദ് ബ്യുറോ

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *