അര്‍ബുദ രോഗത്തിന് പ്രത്യാശയുടെ ഇടം ഒരുക്കി ഒരു മലയാളിപ്രവാസി കുടുംബം

ദുബൈ; കേരളത്തിലെ പാവപ്പെട്ട കുടുംബത്തിലെ അര്‍ബുദ ബാധിതരായ കുട്ടികൾക്ക് വേണ്ടി  പ്രത്യാശയുടെ ഇടം ഒരുക്കുന്ന  ഒരു പ്രവാസി മലയാളി കുടുംബമുണ്ട് ദുബൈയില്‍ . കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തുന്ന  ക്യാൻസർ ബാധിതരായ കുട്ടികള്‍ക്കും,അവരുടെ കുടുംബത്തിനും ആശ്വാസകരമായ രീതിയില്‍ കൈത്താങ്ങ്‌ നല്‍കുന്ന  ഹോപ്പ്  ചൈൽഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന് രൂപം നല്‍കിയ   കൊടുങ്ങല്ലൂര്‍ സ്വദേശി ഹാരിസ് കാട്ടക്കത്തും ഭാര്യസുഹദയും മകളുമാണ് വിത്യസ്തമായി സേവന രംഗത്ത് സജീവമാകുന്നത്  .

ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക്  മാനസികമായ പിന്തുണ നല്‍കി  കുട്ടികള്‍ക്ക് എല്ലാ തുടര്‍  ചികിത്സ സഹായങ്ങള്‍ ലഭ്യമാക്കുകയും,  ഈ രോഗത്തെ കുറിച്ച് പൊതുസമൂഹത്തിനുള്ള തെറ്റായ ധാരണമാറ്റാന്‍   നിരന്തരമായി ബോധവല്‍ക്കരണം നടത്തിയുമാണ്‌ ഇവര്‍ ശ്രദ്ധയരാകുന്നത്  .ഈ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്  വേണ്ടി  മറ്റുള്ളവരുടെ സഹായങ്ങൾക്ക്  വേണ്ടി ഇവര്‍ കാത്തു നില്‍ക്കാറില്ല  .എന്നാല്‍ ഇവരുടെ സല്‍പ്രവര്‍ത്തനം കണ്ടറിഞ്ഞ് നന്മ നിറഞ്ഞ ഒരുപറ്റം മനുഷ്യസ്നേഹികള്‍ ഇവര്‍ക്ക് ഒപ്പം അണിനിരക്കുന്നു.

ക്ലേശകരമായ സ്വന്ത൦ ജീവിത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ പാഠം മറ്റുള്ളവരുടെ  ജീവിതത്തിന് തണല്‍ വിരിക്കാന്‍ പ്രചോദനമോകിയ ഒരുഭൂതകാല അനുഭവമാണ് ഇവര്‍ക്ക് പറയാനുള്ളത് .   2015 ജൂലൈ മാസത്തില്‍  അമേരിക്കയിലെ ഒരു ബന്ധുവിനെ കാണാന്‍ ദുബൈയില്‍ നിന്ന് ഹാരിസും കുടുംബവും വിമാനംകയറി . സന്തോഷകരമായ ഒരു മാസത്തെ അമേരിക്കന്‍ വാസത്തിന് ശേഷം ദുബായിലേക്ക് തന്നെ തിരിച്ചുവരോണ്ട ദിവസം   10 മാസം പ്രായമുള്ള ഇവരുടെ ആണ്‍കുട്ടി അപ്രതീക്ഷമായി  കുഴഞ്ഞു വീണു.ഉടന്‍ തന്നെ  അടുത്തുള്ള ഹോസ്പിറ്റലില്‍ കുട്ടിയെ കാണിച്ചു . ആദിനം   ഇവരുടെ  ഏറ്റവും വേദനാജനകമായ ഒരു ദിവസമായിരുന്നു. തങ്ങളുടെ മകനെ  മാരകമായ ക്യാന്‍സര്‍ പിടിക്കൂടിയിരിക്കുന്നു എന്ന വിവരമാണ്  അവിടെ നിന്ന്  ഇവര്‍ കേട്ടത്.ഒരു നിമിക്ഷം ജീവിതത്തിലെ എല്ലാം സപ്നങ്ങളും തകര്‍ന്ന് പോകുന്ന അവസ്ഥയിലേക്ക് ഹാരിസും കുടുംബവും കടന്ന് പോയി. ഭാഗ്യവശാല്‍ കുട്ടികളുടെ അര്‍ബുദ ചികിത്സ രംഗത്തെ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ST.JUDE CHILREN’S RESEARCH HOSPITAL  -ലില്‍ മകനെ ചികിത്സിക്കാന്‍ അവസരം ലഭിച്ചു. അവിടെത്തെ  രണ്ട് വര്‍ഷത്തെ ചികിത്സകാലയളവില്‍ കുട്ടികളുടെ ക്യാന്‍സര്‍ രോഗത്തെ കുറിച്ച് കുടുതല്‍  പഠിക്കാനും,  അത് മൂലം ബന്ധുക്കള്‍ക്കുണ്ടാകുന്ന    സാമ്പത്തിക ഞരുക്കത്തെ കുറിച്ചും മനസിലാക്കാനും ഇവര്‍ക്ക് സാധിച്ചു. സാമ്പത്തികമായി വലിയ പ്രശ്നമില്ലാഞ്ഞിട്ടും ഇവര്‍ കടന്ന് പോയ ഭീഗരാവസ്ഥ വലിയ തിരിച്ചറിവാണ് ഇവര്‍ക്ക് നല്‍കിയത്.നമ്മുടെ നാട്ടില്‍ സമ്മാനമായ അവസ്ഥയില്‍ കടന്നുപോകുന്ന പാവപ്പെട്ട കുടുംബത്തിലെ ക്യാന്‍സര്‍ ബാധിച്ച  കുട്ടികള്‍ക്ക് എന്തങ്കിലും ചെയ്യണമെന്ന് ഇവര്‍ അന്ന് തിരുമാനമെടുത്തു .അത്തരത്തിലുള്ള ഒരു തിരിച്ചറിവാണ് ഹോപ്പ്  ചൈൽഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന് എന്ന  ആശയത്തിന് കാരണമായാത്.

 
 ഹോപ്പ്  ചൈൽഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷനിലെ അന്തോവാസികള്‍

2016-ജൂണ്‍ മാസം   കോഴിക്കോട് മെഡിക്കല്‍കോളേജിന് അടുത്ത് ഹോപ്പ്  ചൈൽഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന് സ്ഥാപിക്കുന്നത്. ഹോപ്പിന്‍റെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷമാണ് കേരളത്തിലെ ഒരു ചെറിയ പ്രദേശത്തെ കേസുകള്‍  പോലും ഇവര്‍ക്ക് ഒറ്റയ്ക്ക് പരിഹരിക്കാന്‍ പറ്റില്ല എന്ന സത്യം ഇവര്‍ മനസിലാക്കുന്നത്  .കുട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതു കൊണ്ട് ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന കുടുംബനാഥന്‍,ചികിത്സിച്ച് ചികിത്സിച്ചു എല്ലാം വിറ്റുപെറുക്കി തോരുവിലെക്ക് വലിച്ചറിയപ്പെടുന്ന മനുഷ്യര്‍, ചികിത്സ ചെലവിന്‍റെ  കടം വീട്ടാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നവര്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ്‌ ഇവര്‍ക്ക് മുന്നില്‍ വിലങ്ങു തടിയായത്.അവിടെ നിന്നാണ്  മാനസികമായ പിന്തുണ കുടുംബങ്ങള്‍ക്കടക്കം നല്‍കിയും എല്ലാവിധ വൈദ്യ സഹായങ്ങളും നല്‍കി വന്നും   അര്‍ബുദത്തിന് പൊരുതുവാന്‍ കുട്ടികളെ സഹായിക്കുന്ന ഒരു ഇടംഒരുക്കി കൊണ്ട് ഹോപ്പ് ക്ലിനിക് മുന്നോട്ട് വന്നത്.

നിരധരരായ കുടുംബങ്ങളിലെ അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ഏറ്റവും ഉറപ്പായതും  സുരക്ഷിതവമായ ചികിത്സ അനുയോജ്യമായ  അന്തരീക്ഷത്തില്‍  തിര്‍ത്തും സൗജന്യമായി നല്‍കി കുട്ടികളെ  പുനര്‍ജീവിതത്തിലേക്ക് കൊണ്ട് വരുക എന്നതാണ് ഹോപ്പിന്‍റെ ലക്ഷ്യമെന്ന് ഹാരിസ് പറയുന്നു.ഈ രോഗമുള്ള കുട്ടികള്‍ക്ക്  മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായി ചികിത്സ ആവിശ്യമാണ്.അതിനാല്‍ ഹോസ്പിറ്റല്‍ പരിസരവുമായി എപ്പോയും ഇവര്‍ക്ക് ഇയങ്ങി കഴിയോണ്ടിവരും .  അത് കൊണ്ട് തന്നെ  രോഗ ബാധിച്ച കുട്ടിയെ മാത്രമല്ല ഹോപ്പ് ഏറ്റുടുക്കുന്നത് . ചികിത്സ കാലയളവില്‍  അവരുടെ മതാപിതാകളെയും സംരംക്ഷിക്കുക ഒരു വിത്യസ്തമായ  പദ്ധതിയാണ് ഇവര്‍ മൂന്നോട്ടുവെക്കുന്നത് .  അതിന് വേണ്ടി മെഡിക്കല്‍കോളേജിനോടു അടുത്ത് തന്നെ ഒരു കെട്ടിടം വാടകക്ക് വാങ്ങിയാണ് അവരെ  താമസിപ്പിക്കുന്നത് .ഇപ്പോള്‍ നിരവധി കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത് .ആരോഗ്യ സുരക്ഷ, ചികിത്സ നിര്‍ദേശങ്ങള്‍,വിത്യസ്തമായ ചികിത്സ രീതികള്‍,ബോധവല്‍ക്കരണം തുടങ്ങിയ ഘട്ടങ്ങളില്‍ ഏറ്റവും മികവാര്‍ന്ന സേവനം പാവപ്പെട്ടവന്  സൗജന്യമായി
ലഭിക്കുന്നത് എന്നത്  ഹോപ്പിന്‍റെ പ്രവര്‍ത്തനത്തെ ഏറെ ശ്രദ്ധയമാകുന്നു. കേരളത്തിലെ  ഏത് ഭാഗത്തെയും കുട്ടികള്‍ക്ക് അര്‍ബുദ ബാധയുണ്ട് എന്ന് സംശയം തോന്നിയാല്‍ ചിരുങ്ങിയ മണിക്കൂര്‍ കൊണ്ട് അതിന്‍റെ ഏതാര്‍ത്ത സ്ഥിതി കണ്ടത്താന്‍ കഴിയുന്ന ഈ രംഗത്തെ കഴിവുറ്റ ഡോക്ടര്‍മാരുടെ ഒരു നിരതന്നെ ഹോപ്പിന്‍ കീഴില്‍ സാധാസമയം സജീവമാണ്

ഏറെ ശ്രദ്ധയായ  സേവനത്തിന്   ഒരു ഭീമമായ സാമ്പത്തികം ഹോപ്പിന്  അവിശ്യമായി വരുന്നുണ്ടെന്ന് സാരഥികാളായ ഹാരിസ്, സി കെ ഷാഫി, ജോജോ എന്നിവര്‍ പറയുന്നു . . നന്മ നിറഞ്ഞ മനുഷ്യ സ്‌നേഹികളുടെ കണ്ണ്  ഇവരുടെ പ്രവര്‍ത്തനങ്ങളില്‍  പതിഞ്ഞാല്‍ മാത്രമേ ഈ നല്ല ഉദ്യമത്തിന്‍റെ തല്‍ഫലം കുടുതല്‍ പാവപ്പെട്ടവരിലേക്ക് എത്തിചെരുകയെള്ളു. ഇവരുടെ മനുഷ്യത്യം നിറഞ്ഞ സല്‍കര്‍മ്മത്തിന് ഇനിയും നല്ല  മനുഷ്യര്‍ എത്തുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം……

കുടുതല്‍ വിവരങ്ങള്‍ക്ക് ഹാരിസ് 0556464942

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *