ബത്ഹ തീപിടുത്തം,സഹായ ധനം വിതരണം ചെയ്തു

റിയാദ് :ബത്ഹ കൊമേർഷ്യൽ സെന്ററിൽ കഴിഞ്ഞ മാസം ഉണ്ടായ അഗ്നിബാധയിൽ സർവ്വതും നഷ്ടപെട്ട ഇന്ത്യൻ തൊഴിലാളികൾക്കുള്ള സഹായധനം വിതരണം ചെയ്തു.തീപിടുത്തം ഉണ്ടായി രണ്ടാഴ്ച കൊണ്ട് അതിനിരയായ 140 ഇന്ത്യൻ തൊഴിലാളികൾക്കു സൗദിയിലെ സുമനസുകളുടെ കാരുണ്യത്താൽ സമാഹരിച്ച തുകയാണ് എൻ. ആർ. കെ യുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ വേദി വിതരണം ചെയ്തത്. ധനസഹായ വിതരണത്തിന്റെ ഉത്‌ഘാടനം ലുലു ഗ്രൂപ്പ് റിയാദ് റീജിണൽ ഡയരക്ടർ ഷഹീം മുഹമ്മദുണ്ണി നിർവ്വഹിച്ചു. ഫസൽ റഹ്മാൻ (സിറ്റി ഫ്‌ളവർ ), നാസർ കല്ലായി (നെസ്റ്റോ ), അഷറഫ് വെങ്ങാട്ട് (ഷിഫാ അൽ ജസീറ )പയസ് മേച്ചേരി (പാരഗൺ ഗ്രൂപ്പ് ), സഹീർ (ബെഞ്ചമിൻ മാർക്ക്‌ ), അബ്ദുൾ ജബ്ബാർ (മഹാത്മസ്കൂൾ )എന്നിവരും ,മലക്ക ജ്വല്ലറി, മലബാർ ഗോൾഡ്, മദീന ഹൈപ്പർ മാർകെറ്റ് പ്രതിനിധികളും ഈ മഹത് പദ്ധതിയിൽ പങ്കാളികളായി . റമാദ് ഹോട്ടലിൽ തടിച്ചു കൂടിയ പൊതുസമൂഹത്തെ സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്.തീപിടുത്തം ഉണ്ടായ ഉടൻ തന്നെ രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വം ഏറ്റെടുത്ത ടി. എം. അഹമ്മദ്‌ കോയ, 35 ലക്ഷം രൂപയോളം സംഭാവന ചെയ്ത ലുലു ഗ്രൂപ്പ് പത്മ ശ്രി എം. എ. യൂസുഫലി,എൻ. ആർ കെ. ഭാരവാഹികൾ ഉൾപ്പടെയുള്ള വരുടെ പേരുകൾ വേദിയിലുള്ളവർ പറഞ്ഞപ്പോൾ വൻ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത് . ദുരന്തത്തിൽ തങ്ങളുടെ സ്ഥാപനങ്ങൾ കത്തി നശിച്ചിട്ടും ജനകീയ സമിതിയുമായി സഹകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഭഗവാക്കായ രവി (ക്‌ളാസ്സിക് ഹോട്ടൽ ), പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സിന്ദാബാദ് ട്രാവല്സുടമയുമായ റാഫി പാങ്ങോട്, മുജീബ് ഉപ്പട (റോയൽ ട്രാവെൽസ് )അഷ്‌റഫ്‌ പാലത്തിങ്കൽ, സി. എച്ഛ്. അബ്ബാസ്‌, ഷാനവാസ്‌ ആറളം, റഫീക്ക് എന്നിവരുടെ പ്രവർത്തനങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ അനുമോദിച്ചു. ജനകീയ സമിതി ആക്ടിങ് ചെയർമാൻ എം. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ച യോഗത്തിൽ ചിഫ് കോഡിനേറ്റർ നാസർ കാരന്തൂർ ആമുഖ പ്രസംഗം നടത്തി. എൻ. ആർ. കെ വൈസ് ചെയർമാൻമാരായ സത്താർ കായംകുളം, ഉദയഭാനു, സലിം കുമാർ, ട്രഷറർ റഷീദ് മേലേതിൽ, ഭാരവാഹികളായ തെന്നല മൊയ്തീൻ കുട്ടി, ബഷീർ മാസ്റ്റർ, അലി ആലുവ, നവാസ് വെള്ളിമാടുകുന്ന്, ഷാജി കുന്നിക്കോട്, ഷാജി സോണ, റാഫി പാങ്ങോട്, ഷിഹാബ് കൊട്ടുകാട്, മുഹമ്മദലി മുണ്ടോടൻ, ഇബ്രാഹിം സുബുഹാൻ, കോയാമു ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ജിഫിൻ അരീക്കോട്, ഷമീർ കുന്നുമ്മൽ, സനൂപ് പയ്യന്നൂർ, സാം സാമുവൽ പാറക്കൽ, മാള മുഹിയിദ്ദിൻ, സൈനുദ്ദിൻ കൊച്ചി, ഷൈജു പച്ച, വിജയൻ നെയ്യാറ്റിൻകര, സക്കിർ ദാനത്, അബ്ദുൾ അസിസ് കോഴിക്കോട്, രാജൻ കാരിച്ചാൽ, പി. കെ. സൈനുൽ അബ്‌ദിൻ, രാജൻ നിലമ്പുർ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. സമിതി കൺവീനർ ഇസ്മായിൽ എരുമേലി സ്വാഗതവും സലിം കളക്കര നന്ദിയും പറഞ്ഞു. റിപ്പോർട്ട് :റിയാദ് ബ്യുറോ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *