കേന്ദ്ര സർക്കാരിന്റെ പ്രവാസി ദ്രോഹ നടപടികൾ പിൻവലിക്കുക: ഐ വൈ സി സി

പ്രവാസികളായ ആളുകൾ മരിച്ചു കഴിഞ്ഞാൽ മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ 48 മണിക്കൂർ മുന്നെ രേഖകൾ നാട്ടിലെ എയർപോർട്ടുകളിൽ എത്തിക്കണമെന്ന വ്യാമയാന‌മന്ത്രാലയത്തിന്റെ ഉത്തരവ് മനുഷ്യത്വരഹിതവും പ്രവാസികളോടുളള വഞ്ചനയുമാണെന്ന് ബഹ്റൈൻ ഐ. വൈ.സി.സി ആരോപിച്ചു,ബഹ്റൈൻ അടക്കമുളള രാജ്യങളിൽ സാധാരണഗതിയിൽ ഒരാൾ മരിച്ച് കഴിഞ്ഞാൽ രേഖകൾ എല്ലാം റെഡിയാണെങ്കിൽ അന്ന് തന്നെ നാട്ടിലേക്ക് കൊണ്ട് പോകുവാൻ കഴിയുമായിരുന്നു,ഈ‌ പുതിയ നിയമം കൊണ്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകിപ്പിക്കാനല്ലാതെ യാതൊരു കാര്യവുമില്ല_ എംബാം ചെയ്ത് കഴിഞ്ഞ മൃതദേഹങ്ങൾ 48 മണിക്കൂർ മാത്രമേ സൂക്ഷിച്ച് വെക്കാനാകു എന്നതാണു വസ്തുത, ഇത് പോലും അറിയാതെയാണൊ ഇത്തരം തല തിരിഞ്ഞ തീരുമാനങൾ എടുക്കുന്നത് എന്നത് ഇന്ത്യ രാജ്യത്തിന്റെ ഭാവി ഈ‌ ഭരണാധികാരികളുടെ കൈകളിൽ എത്ര സുരക്ഷിതമാണെന്നതിന്റെ ഉദാഹരണമാണു,പകർച്ചാ വ്യാധികൾ ബാധിച്ച ശരീരം എംബാം ചെയ്യാൻ കഴിയില്ല അത്തരം കേസ്സുകൾ അതാതു സ്ഥലത്തുതന്നെ മറവു ചെയ്യുകയോ ദഹിപ്പിയ്ക്കുകയോ ചെയ്യും.

മരണസർട്ടിഫിക്കറ്റ്, എംബാമിംഗ് സർട്ടിഫിക്കറ്റ്, കോൺസുലേറ്റിൽ മരണം രജിസ്റ്റർചെയ്ത സർട്ടിഫിക്കറ്റ്, പോസ്റ്റ്മാർട്ടം റിപ്പോർട്ട് (അറബിയിൽ നിന്നു ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തത് ), റദ്ദ് ചെയ്ത പാസ്പോട്ട്, ലോക്കൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിരേഖകൾ കാർഗോയിൽ നൽകിയാണ് നടപടികൃമങ്ങൾ പൂർത്തീകരിയ്ക്കുന്നത്.
മൃതദേഹം വഹിച്ച വിമാനം നാട്ടിൽ എത്തിയാൽ ഉടൻ തന്നെ ഈ രേഖകളുടെ ആറുകോപ്പികൾ കാർഗോ വിഭാഗം ബന്ധപ്പെട്ട വിഭാഗങ്ങളിൽ എത്തിക്കമെന്നാണ് വ്യവസ്ഥ. ആരോഗ്യ വിഭാഗത്തിലെ ഡോക്ടർ ഈ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകും, എമിഗ്രേഷൻ, കസ്റ്റംസ് വിഭാഗവും ഇത് രേഖപ്പെടുത്തി പേപ്പർ നൽകും. ഹൈദ്രാബാദിലും ചെന്നൈയിലും ഈ രേഖകൾ പോലീസിനു നൽകി ആമ്പുലൻസിൽ കൊണ്ടുപോകുവാൻ അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം

ഈ രീതിയിലാണ് ഇപ്പോൾ നടന്നുവരുന്ന നടപടികൃമങ്ങൾ.
പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ എംബാം ചെയ്തതിനു ശേഷം ശരീരം നേരേ കാർഗ്ഗോവിഭാഗത്തിൽ എത്തിയ്ക്കുന്നതിനു മുൻപ് നാട്ടിൽ നിന്ന് ബന്ധപ്പെട്ട വിമാനത്താവളത്തിലെ ഉദ്ദ്യോഗസ്ഥ‌രുടെ അനുവാദം വാങ്ങിയതിനുശേഷം മാത്രമേ മൃതശരിരം വിമാനത്താവളത്തിലേയ്ക്ക് ഇനി എത്തിയ്ക്കാനാവു. അടിയന്തിരമായി പ്രഷ്നത്തിലിടപെടണമെന്നാവശ്യപെട്ട് കൊണ്ട് കേരളത്തിൽ നിന്നുള്ള കോൺഗ്രസ്സ് എം പി മാർക്കും മുഖ്യമന്ത്രി ക്കും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്കുമടക്കം നിവേദനം സമർപ്പിക്കാനും ഐവൈസിസി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട് :ഷിബു ഉസ്മാൻ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *