ന്യൂഡല്‍ഹി- വാഷിംഗ്ടണ്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചു

Report , പി.പി ചെറിയാന്‍-

വാഷിംഗ്ടണ്‍: ന്യൂ ഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ജൂലായ് 7 ന് യാത്ര തിരിച്ചു. എയര്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള അഞ്ചാമത്തെ സര്‍വ്വീസാണിത്.

ന്യൂയോര്‍ക്ക്, ന്യൂ വാക്ക്, ചിക്കാഗൊ, സാന്‍ഫ്രാന്‍സ്ക്കൊ തുടങ്ങിയ നാല് സ്ഥലങ്ങളിലേക്കായിരുന്നു ഇതുവരെ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തിയിരുന്നത്.ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാന താവളത്തില്‍ നിന്നും 238 സീറ്റുള്ള ബോയിങ്ങ് 777 എയര്‍ ക്രാഫ്റ്റാണ് ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് ശര്‍മ, എയര്‍ ഇന്ത്യ ചെയര്‍മാന്‍ (ലോഹനി) പങ്കജ്് ശ്രീവാസ്തവ എന്നി പ്രമുഖരുമായി വാഷിംഗ്ടണിലേക്ക് പുറപ്പെട്ടത്.

195 എക്കണോമി, 35 ബിസിനസ് ക്ലാസ്, 8 ഫസ്റ്റ് ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കമ്മേഴ്സ്യല്‍ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ് പറഞ്ഞു. ജൂലായ് മാസം 90 ശതമാനം സീറ്റുകളും റിസര്‍വ് ചെയ്തു കഴിഞ്ഞതായി എയര്‍ ഇന്ത്യ വക്താവ് അറ്യിച്ചു.ഹൂസ്റ്റണ്‍, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലേക്ക് കൂടി എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി ഉണ്ടെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *