7 സെക്കൻഡിൽ യാത്ര നടപടി പൂർത്തികരിക്കാനുള്ള സ്മാർട്ട് ഗേറ്റ് സംവിധാനം ദുബായ് എയർപോർട്ടിൽ.

ദുബായ്: ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിലുടെയുള്ള യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികളുടെ സമയം കുറക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ വേഗത്തിൽ നടപടി പൂർത്തികരിക്കാനുളള്ള സ്മാര്‍ട്ട്‌ ഗേറ്റ് സംവിധാനം ദുബൈ എമിഗ്രേഷന്‍ പുറത്തിറക്കി .ഇത് പ്രകാരം ഈ സംവിധാനത്തിലുടെ 7 സെക്കൻഡിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂർത്തികരിക്കാം .ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലാണ് ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത് . യാത്രക്കാരുടെ സുഗമ യാത്ര നടപടികള്‍ക്ക് ഉതകുന്ന സ്മാര്‍ട്ട്‌ സംവിധാന- വികസന പദ്ധതിയുടെ ഭാഗമാണ് ഈ സംവിധാനം വകുപ്പ് വികസിപ്പിച്ചുടുത്തത്.

 

ദുബായ് എയർപോർട്ടിലുടെ യാത്രക്കാർക്ക് ഏറ്റവും എളുപ്പത്തിൽ സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ പദ്ധതിയാണ് ഈ സ്മാര്‍ട്ട്‌ സംവിധാനമെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറല്‍ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി അഭിപ്രായപ്പെട്ടു.പൊതുജനങ്ങളുടെ സമയം,പരിശ്രമം എന്നിവ പരാമാവധി കുറക്കുന്നതിന്‍റെ ഭാഗമായി ഏറ്റവും മികച്ച സ്മാര്‍ട്ട്‌  യാത്ര സംവിധാനങ്ങളിലുടെ സേവനങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത്.അതിന് വേണ്ടി സമീപ വര്‍ഷങ്ങളില്‍ നിരവതി മികച്ച സ്മാര്‍ട്ട്‌ യാത്രാസൗകര്യങ്ങളാണ് വകുപ്പ് വികസിപ്പിച്ചുടുത്തതെന്ന് അല്‍ മറി പറഞ്ഞു

 

ദുബൈ എയര്‍പോര്‍ട്ടില്‍ അടുത്ത കാലത്തായി വകുപ്പ് പാസ്പോര്‍ട്ടുകള്‍ക്ക് പകരം സ്മാർട്ട് ഫോണുകൾ ഉപയേഗിച്ച് നടപടികള്‍ പൂര്‍ത്തിക്കരിക്കാനുള്ള സംവിധാനം പുറത്തിക്കിയിരുന്നു.ഈ സംവിധാനത്തിന് യു.എ.ഇ സ്മാര്‍ട്ട്‌ വാലറ്റ് എന്നാണ് പറയുന്നത്. യാത്രികർക്കും പൊതുജനങ്ങൾക്കും സംത്യപതി നിറഞ്ഞ സേവനങ്ങള്‍ നൽകുന്നതിന് വേണ്ടി “ഏറ്റവും .ആധുനികവും കാര്യക്ഷമവുമായ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാൻ വേണ്ടി ഭാവിയിലെ ആക്സിലറേറ്ററുകളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത് .

ഇതിനിടെ ഡിജിറ്റൽ വിരലടയാള പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരുടെ വിവര സുരക്ഷയ്ക്കായി വകുപ്പ് ഒരു പദ്ധതി തയ്യാറാക്കി വരുന്നുണ്ട് .ഇത്തരത്തിലുള്ള ഭാവി പദ്ധതികൾ നടപ്പാക്കാൻ ഞങ്ങൾ നിരവതി പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ഫ്യൂച്ചർ ടീമിലെ ഡയറക്ടർ- മേജർ ഖാലിദ് ബിൻ മദിയ അൽ ഫലാസി അഭിപ്രായപ്പെട്ടു .ഇതിന്‍റെ ഭാഗമായി മേഖലയില്‍ ആദ്യ ഘട്ടത്തിൽ എമിറേറ്റ് സ്,എമേറടെക്, മറ്റു ഇതര അന്തർദ്ദേശീയ കമ്പനികളുമായി സഹകരിക്കുന്നുണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *