അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു

ഒര്‍ലാന്റൊ (ഫ്ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി വലിപ്പവുമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു.വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും വലിയ അപകടം ഒഴിവായതായി വിമാനതാവള അധികൃതര്‍ അറിയിച്ചു.

ഒര്‍ലാന്റൊ എക്സിക്യൂട്ടീവ് എയര്‍ പോര്‍ട്ടിലായിരുന്നു സംഭവം. റണ്‍വേയ്ക്ക് സമീപമുള്ള തടാകത്തില്‍ നിന്നും രാവിലെയാണ് അലിഗേറ്റര്‍ റണ്‍വേയില്‍ എത്തിയത്. ഇടിയുടെ ആഘാതത്തില്‍ അലിഗേറ്റര്‍ കൊല്ലപ്പെട്ടുവെങ്കിലും, വിമാനം അപകടം കൂടാതെ പൈലറ്റ് ലക്ഷ്യസ്ഥാനത്തെത്തിച്ചു.സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഏവിയേഷന്‍ അധികൃതരുടെ അന്വേഷത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നാണ് പൈലറ്റ് പ്രതികരിച്ചത്. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടാണെന്നും പൈലറ്റ് പറഞ്ഞു

News Report by P.P.Cherian, USA

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *