പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളില്‍ ടാറ്റു; മാതാവ് അറസ്റ്റില്‍

പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളില്‍ ടാറ്റു; മാതാവ് അറസ്റ്റില്‍ – പി.പി. ചെറിയാന്‍

പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളില്‍ ജീസ്സസ് ലവ്സ് എന്ന ടാറ്റു കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂമാനിലെ സര്‍ജന്റ് എലിമെനന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ സ്ട്രാഫ്ലസ് വസ്ത്രം ധരിച്ച് സ്കൂളില്‍ എത്തിയ കുട്ടിയുടെ തോളില്‍ ടാറ്റു കണ്ടെത്തിയത് സ്കൂള്‍ അദ്ധ്യാപികയായിരുന്നു.

തുടര്‍ന്നാണ് 35 വയസ്സുള്ള മാതാവ് എമ്മ നോളനെ പോലീസ് അറസ്റ്റ് ചെയ്തു കേസ്സെടുത്തത്.മാതാവിനെ മാത്രമല്ല, ടാറ്റു ആര്‍ട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൗട്ടോ കൗണ്ടി ജയിലിലടച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ടാറ്റു അനുവദനീയമല്ല എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *