സൗദി പൊതുമാപ്പ് ഇന്ത്യൻ എംബസി സജീവം

Displaying 20170408_180503.png

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗിച്ചു നാടണയാനുള്ള ഇന്ത്യക്കാര്ക് ഔട്ട് പാസുകൾ വിതരണം ചെയ്യാനായി ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും എണ്ണയിട്ട യന്ത്രം പൊലെ പ്രവർത്തനം സജീവമാക്കി. പൊതുമാപ്പ് പ്രഖ്യാപനം പത്തുനാൾ പിന്നിട്ടപ്പോൾ തന്നെ എണ്ണായിരത്തിലധികം ഔട്പാസ് അപേക്ഷകൾ വിവിധ സേവന കേന്ദ്രങ്ങളിൽ ഉൾപ്പടെ ലഭിച്ചു കഴിഞ്ഞു. പാസ്പോര്ട് ഇല്ലാത്തവർക് എംബസ്സി സൈറ്റായ “പ്രൈഡ് “നെറ്റ്‌ വർക്കിൽ പരിശോധിച്ച് ഇന്ത്യൻ പൗരത്വം ഉറപ്പാക്കിയാണ് ഔട്ട് പാസ് വിതരണം ചെയ്യുന്നത്. അംബാസിഡർ ജാവേദ്, കമ്മ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നോട്ടിയാൽ തുടങ്ങിയവരുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എംബസ്സി ഉദ്യോഗസ്ഥരും റിയാദിലെ സാമൂഹ്യ സാംസ്ക്കാരിക സംഘടനാ പ്രവർത്തകരും എംബസിയിലും മലാസിലിലെ ജവാസാത് എക്സിറ് സേവന കേന്ദ്രത്തിലും സജീവമായി സഹായത്തിനായുണ്ട്. എംബസ്സി ഔട്ട് പാസ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പിൽ ഇന്ത്യയിലേക് തിരിക്കുന്നവർക്ക്‌ വൻ നിരക്കിളവ് പ്രഖ്യാപിച്ചു എയർ ഇന്ത്യ തന്നെ മുന്നോട് വന്നത് പ്രവാസികൾക്കു വലിയ ഒരു ആശ്വാസമായി. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നു തിരുവനന്തപുരം, കൊച്ചി, ഡൽഹി, മുംബൈ, ഹൈദ്രബാദ് എന്നിവടങ്ങളിലേക് ആശ്വാസകരമായ നിരക്കിളവുണ്ടെന്നും ഔട്ട് പാസോ എംബസി രേഖകളുമായോ നേരിട് സമീപിക്കുന്നവർക് ഇന്ത്യ ഓഫിസുകളിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും 40കിലോ ബാഗേജ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുമെന്നും എയർ ഇൻഡ്യ റീജിണൽ മാനേജർ കുന്ദൻലാൽ ഗൊതുവാൾ അറിയിച്ചു.

റിയാദിലെ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളായ കെ എം സി സി, ഒ ഐ സി സി, കേളി, നവോദയ, പ്രവാസി മലയാളി ഫെഡറേഷൻ, റിയാദ് ഇന്ത്യൻ അസോസിയേഷൻ, പ്രവാസി ഒപ്പം പ്രാദേശിക കൂട്ടായ്മകളും സഹായത്തിനായി ഹെൽപ്‌ഡെസ്‌ക്ക് രൂപികരിച്ചു പൊതുമാപ്പിനർഹമായവരെ സഹായിക്കാൻ രംഗത്തുണ്ട്. പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു എംബസി അധികൃതർ ആവർത്തിച്ചാവർത്തിച്ചു ദിനേനെ പത്രമാധ്യമങ്ങളിലൂടെ അഭ്യർത്ഥിക്കുന്നുമുണ്ട്.

ഇന്ത്യൻ എംബസി ഹെൽപ് ലൈനുകൾ റിയാദ് :ടോൾ ഫ്രീ -8002471234, ഹെൽപ് ലൈൻ -966114884697 ജിദ്ദ കോൺസുലേറ്റ് :ടോൾ ഫ്രീ -8002440003, ടെലിഫോൺ 012-6614276

റിപ്പോർട്ട് :ഷിബു ഉസ്മാൻ, റിയാദ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *