സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് മാറ്റുന്നതിന് ടെക്‌സസില്‍ സുവര്‍ണ്ണാവസരം – പി. പി. ചെറിയാന്‍

Picture

ഓസ്റ്റിന്‍: സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡില്‍ മാറ്റം വരുത്തുന്നതിനോ, പുതിയതിന് അപേക്ഷിക്കുന്നതിനോ ടെക്സസ്സില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് ലഭിക്കണമെങ്കില്‍ ഓഫീസുകളില്‍ നേരിട്ടെത്തി ചിലപ്പോള്‍ മണിക്കൂറുകള്‍ ചിലവഴിക്കേണ്ട സാഹചര്യമാണ് ഓണ്‍ലൈനിലൂടെ ഒഴിവാക്കിയിരിക്കുന്നത്.

ജോലി ലഭിക്കുന്നതിനും, സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കാര്‍ഡ് അത്യന്താപേക്ഷിതമാണ്.ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് www.socialsecurity.gov/snsumber എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുമെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ വിഭാഗം അറിയിച്ചു.

By : P.P.Cherian, BSc, ARRT(R)
Freelance Reporter,Dallas
PH:214 450 4107

Email: p_p_cherian@hotmail.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *