റാന്നി പ്രവാസി സംഘം കുവൈറ്റിനു പുതിയ സാരഥികള്‍

കുവൈറ്റ്‌ :റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ പതിനാറാമത് വാര്‍ഷീക പൊതുയോഗം പ്രസിഡന്റ്‌ റോയി കൈതവനയുടെ അദ്ധ്യഷതയില്‍ മെയ്‌ അഞ്ചിന് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിമുതല്‍ അബ്ബാസിയ ഹൈയ്ഡേയിന്‍ ഓഡിട്ടൊറിയത്തില്‍ കൂടി, വാര്‍ഷീക റിപ്പോര്‍ട്ടും , വരവു ചിലവു കണക്കും അവതരിപ്പിച്ചു പാസ്സാക്കി. തുടന്നു പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നു.

ശ്രീ ഷിബു തുണ്ടത്തിലാണ് പുതിയ പ്രസിഡന്റ്. ജനറല്‍സെക്രട്ടറിയായി ശ്രീ സോജന്‍ കെ .മാത്യുവും, ട്രഷറര്‍ ആയി ശ്രീ രാജു ചീങ്കപ്പുരവും തെരഞ്ഞെടുക്കപ്പെട്ടു. ലേഡി സെക്രട്ടറിയായി ശ്രീമതി ആലിസ് വര്‍ഗീസ്സും, ശ്രീമാന്‍മാരായ ഷാജി സൈമണ്‍ , സാബു ഓലിക്കന്‍ എന്നിവര്‍ വൈസ് പ്രസിഡന്റ്മാരായും, ശ്രീ അനില്‍ ചാക്കോ ,ശ്രീ നന്ദകുമാര്‍ നായര്‍ , എന്നിവര്‍ ജോയിന്റ് സെക്രെട്ടറിമാരും , ശ്രീ പ്രിന്‍സ് എബ്രഹാം ജോയിന്റ് ട്രഷറര്‍ ആയും ,ശ്രീമാന്‍മാരായ അനീഷ്‌ ചെറുകര ,ജോജോ മംഗലവീട്ടില്‍ , എന്നിവരെ ഓഡിറ്റെഴ്സ്സായും, ശ്രീ ജോണ്‍ സെവ്യര്‍, ജനറല്‍ കണ്‍വീ നറായും ശ്രീ ടിബു പുരക്കല്‍ ജോയിന്റ് കണ്‍വീനരായും, ഉപരക്ഷാധികാരി യായി ശ്രീ റോയി കൈതവനയെയും തെരഞ്ഞെടുത്തു. രക്ഷാധികാരിയായി റാന്നി എം .എല്‍ . എ. ശ്രീ രാജു എബ്രഹാം തുടരും. തെരഞ്ഞെടുപ്പു നടപടികള്‍ പ്രിസൈഡിംഗ് ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം.വി മാത്യു നിയന്ത്രിച്ചു .

റാന്നി താലുക്കില്‍ ഉള്‍പ്പെട്ട പതിനെന്നു പഞ്ചായത്ത് കളെയും ഉള്‍കൊള്ളിച്ചു കൊണ്ടു 2001 ല്‍ നിലവില്‍ വന്ന റാന്നി പ്രവാസി സംഘം , നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ , ചികിത്സാസഹായം, അര്‍ഹാരയവര്‍ക്ക് വീടുവച്ചു നല്‍കല്‍ , ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡ്‌കളും മറ്റു പാരിധോഷികങ്ങള്‍ , പ്രവാസി കുടുംബിനികള്‍ക്കായി പാചക ക്ലാസുകള്‍ , ആഭരണനിര്‍മ്മാണ പരിശീലന ക്ലാസുകള്‍ , ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റ് ,ചെസ്സ്‌ ടൂര്‍ണമെന്റ് , പിക്നിക്കുകള്‍ , വിപുലമായ ഓണാഘോഷ പരിപാടികള്‍ , പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അത്തപ്പൂവിടല്‍ മത്സരം, മലനാട് മന്നന്‍, മലനാട് മങ്ക മത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപടികള്‍ കുവൈറ്റില്‍ അവതരിപ്പിക്കുകയും , വര്‍ഷാ –വര്‍ഷങ്ങളില്‍ ഉത്തരോത്തരം വിജയകരമായി നടത്തുന്ന ചുരുക്കം ചില പ്രവാസി സംഘടനകളില്‍ അഗ്രഗണനീയമായ സ്ഥാനത്ത് നില്‍ക്കുന്ന റാന്നി പ്രവാസി സംഘം , സംഘാങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന ഫാമിലി ബനെഫിറ്റ് സ്കീമില്‍ ഇതുവരെ ചേര്‍ന്നവരുടെ പേരുവിവരം യോഗത്തില്‍ പ്രസ്താവിക്കുകയും, പ്രസ്തുത സ്കീമില്‍ ചേരുവാനുള്ള അവസരം , ഓഗസ്റ്റ്‌ അഞ്ചാം തീയതി വരെ നീട്ടുന്നതിനും ജനറല്‍ ബോഡി തീരുമാനിച്ചു .

സംഘടനയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടത്തുവാനും തീരുമാനിക്കപ്പെട്ടു.അനില്‍ ചാക്കോ യോഗത്തിന് നന്ദി രേഖപ്പെടുത്തി .

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *