റഷ്യന്‍ ഇടപെടല്‍ യു.എസ് ഹൗസില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരാജയപ്പെട്ടു

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കണ മെന്നാവശ്യപ്പെട്ടു യുഎസ് ഹൗസില്‍ വോട്ടെടുപ്പ് നടത്തുന്നതിനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പരാജയപ്പെടുത്തി.

ഇന്ന് (ബുധനാഴ്ച) രാവിലെ നോര്‍ത്ത് കരോലിനായില്‍ നിന്നുള്ള റിപ്പബ്ലി ക്കന്‍ പ്രതിനിധി വാള്‍ട്ടര്‍ ജോണ്‍സിന്റെ പിന്തുണയോടെ ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ് യുഎസ് ഹൗസില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്.

ഇതിനിടയില്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ എഫ്സിഐ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറെ റഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്പെഷല്‍ കോണ്‍സലറായി നിയമിച്ചു. ബുധനാഴ്ചയാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

യുഎസ് ഹൗസ് മെജോറിറ്റി ലീഡര്‍ പോള്‍ റയന്‍, ട്രംപിനെതിരെ പ്രചരിക്കുന്ന കഥകള്‍ പ്രസിഡന്റിന്റെ വ്യക്തിത്വത്തെ അപായപ്പെടുത്തുന്നതാണെന്ന് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ സത്യം മനസ്സിലാക്കണം. മുന്‍ വിധിയോടെ കാര്യങ്ങള്‍ കാണരുതെന്നും റയന്‍ അഭ്യര്‍ത്ഥിച്ചു.

News Report by P.P.Cherian, Dallas, USA, Email: p_p_cherian@hotmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *