യു.എസ് എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ എയര്‍ഫോഴ്സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്. ഹൗസ് പ്രതിനിധി(റിപ്പബ്ലിക്കന്‍)ഹെതര്‍ വില്‍സന്(57) സെനറ്റിന്റെ അംഗീകാരം ലഭിച്ചു. ഇന്ന്(മെയ്8) തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ ഹെതറിന് 76 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 22 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.

ഏറ്റവും ഉയര്‍ന്ന സീനിയര്‍ സിവിലിയന്‍ തസ്തികയില്‍ നിയമിതനായ ഹെതര്‍ യു.എസ്.എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നു ബിരുദമെടുത്ത 2013 മുതല്‍ സൗത്ത് ഡെക്കോട്ട് മൈന്‍സ് ആന്റ് ടെക്നോളജി സ്ക്കൂള്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.ട്രമ്പിന്റെ ആര്‍മി, നേവി സെക്രട്ടറി നോമിനികള്‍ പരാജയപ്പെട്ടപ്പോള്‍ എയര്‍ഫോഴ്സ് സെക്രട്ടറി ഹെതറിന് മാത്മ്രാണ് സെനറ്ററിന്റെ അംഗീകാരം നേടാനായത്.

ഡമോക്രാറ്റിക് സെനറ്റര്‍മാരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വില്‍സന്‍ ഹെതര്‍ കൃത്യമായ മറുപടിയാണ് നല്‍കിയത്.ഇനിയും ട്രമ്പിന് ആര്‍മി, നേവി സെക്രട്ടറിമാരെ കണ്ടെത്തേണ്ടതുണ്ട്.ന്യൂഹാംപ് ഷെയില്‍ ജനിച്ച ഹെതറിന്റെ കുടുംബം ഭര്‍ത്താവ് ജെഹോണും, മൂന്നു മക്കളും ഉള്‍പ്പെടുന്നതാണ്.

Report by : P.P.Cherian, USA

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *