മുജീബിന്റെ മോചനത്തിനായി റിയാദിലും ജനകീയ കൂട്ടായ്മ          

റിയാദ് :വാഹന അപകട കേസിൽ പെട്ടു വൻതുക നഷ്ടപരിഹാരമായി കൊടുക്കാൻ സാധിക്കാതെ ജിദ്ദയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് മുക്കം സ്വദേശി കെ. റ്റി. മുജീബിന്റെ മോചനത്തിനായി സുമനസ്സുകളുടെ ജനകീയ കൂട്ടായ്മ റിയാദിലും രൂപികരിച്ചു.

2016 ഫെബ്രുവരി 1 നാണു മുജീബിന്റെ വാഹനം സൗദി രാജകുടുംബാംഗത്തിന്റെ ആസ്റ്റിൻ മാർട്ടിൻ എന്ന ആഡംബര കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദി നൂറുശതമാനവും മുജീബാണെന്നുള്ള പോലീസ് റിപ്പോർട്ടും മുജീബിന്റെ വാഹന ഇൻഷുറൻസ് കാലാവധി കഴിഞ്ഞതുമാണ് ഏകദേശം പത്തു ലക്ഷം റിയാലോളം ഇൻഷുറൻസ് കമ്പനിക്ക് കൊടുക്കാൻ വിധിയായത്.

കെ. റ്റി. ഉമ്മറിന്റെ അധ്യക്ഷതയിൽ ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ കൂടിയ റിയാദിലെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെയും സുമനസുകളുടെയും യോഗം മുജീബ്‌ സഹായ കമ്മിറ്റി രൂപികരിച്ചു.

ഷാജി ആലപ്പുഴ ചെയർമാനായും, ഷാജഹാൻ കൺവീനറായും സി കെ ഷെരീഫ് ഫിനാൻസ് കോഡിനേറ്ററായും ഡോക്ടർ അബ്ദുൽസലാം, ഇബ്രാഹിം സുബുഹാൻ, ഷകീബ്, ഷിഹാബ് കൊട്ടുകാട്, അഷറഫ് വേങ്ങാട്ട്, കുഞ്ഞി കുമ്പള, മുനീർ പാഴൂർ, അസ്‌ലം എന്നിവരടങ്ങിയ കോഡിനേഷൻ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഷിഹാബ് കൊടിയത്തൂർ, സത്താർ കായംകുളം, കെ. പി. ജബ്ബാർ, സൈനുദിൻ എന്നിവർ  കൂട്ടായ്മക്ക് നേതൃത്വം കൊടുത്തു            റിപ്പോർട്ട് :ഷിബു ഉസ്മാൻ, റിയാദ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *