ബോസ്റ്റണില്‍ ഡോക്ടര്‍മാരെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍

ബോസ്റ്റണ്‍: ബോസ്റ്റര്‍ നോര്‍ത്ത് ഷോര്‍ പെയിന്‍ മാനേജ്‌മെന്റ് ഡോക്ടര്‍ റിച്ചാര്‍ഡ് ഫീല്‍ഡ് (49), പ്രതിശ്രുത വധുവും ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍ അനസ്‌തേഷ്യ ഇന്‍സ്ട്രക്ടറുമായ ഡോ. ലിന ബൊളനോസ് (38) എന്നിവരെ ബോസ്റ്റന്‍ പെന്റ് ഹൗസ് ഇലവന്‍ത് ഫ്‌ളോര്‍ അപ്പാര്‍ട്ട്‌മെന്റില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
മെയ് ആറാംതീയതി ശനിയാഴ്ച പോലീസ് ആണ് ഇരുവരേയും തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയത്. മെയ് ആറിനു വെള്ളിയാഴ്ച രാത്രി 8 മണിക്ക് വിവിരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്ന ഉടന്‍ ഡോക്ടര്‍മാരെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന പ്രതി ബാംപുമിന്‍ (30) പോലീസിനു നേരേ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. പോലീസ് തിരിച്ചുവെടിവെച്ചതിനെ തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

അകത്തു പ്രവേശിച്ച പോലീസിനു ഇരുവരുടേയും കൈകള്‍ പുറകോട്ട് ബന്ധിച്ച് കഴുത്തറക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കാണാനായത്.

വളരെ സുരക്ഷിതത്വമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഡോക്ടര്‍മാരുടെ മുറിയിലേക്ക് എങ്ങനെ പ്രതി എത്തി എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രതി ഇതിനു മുമ്പും ഒരു ബാങ്ക് കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിരുന്നു. അടുത്തയിടെയാണ് ജയില്‍ മോചിതനായത്.

വിവാഹ നിശ്ചയം കഴിഞ്ഞ ഡോക്ടര്‍മാരുടെ വിവാഹം അടുത്തു നടക്കാനിരിക്കെയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നു.

Report by : P.P.Cherian, USA

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *