ബഹ്റൈനില്‍ കെട്ടിടത്തിന് തീപ്പിടിച്ചു; നാലു പ്രവാസികള്‍ക്ക് പരിക്ക്

മനാമ : ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് സാരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മനാമ സൂഖിലെ ബംഗാളി ഗല്ലിയിലാണ് സംഭവം നടന്നത്. നിരവധി കച്ചവടക്കാരും പൊതുജനങ്ങളും ഒരുമിച്ചു കൂടുന്ന ഇവിടെ നിരത്തിനോട് ചേര്‍ന്നുള്ള ബില്‍ഡിംഗിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. വൈകാതെ ബില്‍ഡിംഗിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭാഗങ്ങളിലേക്ക് തീ പടര്‍ന്നെങ്കിലും സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീയണച്ചു.
ഇതിനിടയില്‍ ബില്‍ഡിംഗില്‍ നിന്നും താഴേക്ക് ചാടിയവരടക്കമുള്ള നാലുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.   തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചു.
Facebook Comments

Leave a Reply

Your email address will not be published. Required fields are marked *