പി എം എഫ് മുസാമിയ യൂണിറ്റ് വാർഷികം

റിയാദ് :ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ റിയാദ്  മുസാമിയ യൂണിറ്റ് ഒന്നാംവർഷികവും കുടുംബ സംഗമവും” ഗ്രാമോത്സവം 2017″ സംഘടിപ്പിച്ചു. ഗ്രാമോത്സവത്തിൽ നടന്ന വിവിധ കലാമത്സരങ്ങളിൽ  പ്രവാസി കുടുംബങ്ങളുടെ സാനിധ്യം ശ്രദ്ധിക്കപ്പെട്ടു.

വാർഷികത്തോടനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. വൈകിട്ട് യൂണിറ്റ് പ്രസിഡന്റ്‌ വിജയ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനം പി എം എഫ് ഗ്ലോബൽ വക്താവും സത്യം ഓൺലൈൻ സൗദി ബ്യുറോ ചീഫുമായ ജയൻ കൊടുങ്ങലൂർ ഉദ്‌ഘാടനം ചെയ്തു. ജി. സി. സി. കോഡിനേറ്റർ റാഫി പാങ്ങോട്, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ഡോക്ടർ അബ്ദുൾ നാസർ, നാഷണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ അസ്‌ലം പാലത്ത്, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധി ഷാജിലാൽ,മുസാമിയ സ്നേഹസംഗമം ഭാരവാഹി ഹക്കിം ഈരാറ്റുപേട്ട, ബിജു പുനലൂർ, സുധിഷ്, മുഹമ്മദ്‌, റെജി. പി. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രമോദ് കൊടുങ്ങല്ലൂർ സ്വാഗതവും ലിജു നന്ദിയും പറഞ്ഞു.

ജി ഫോർ മ്യൂസിക്‌ അവതരിപ്പിച്ച ഗാനമേള, റിയാദ് മണി ബ്രദേഴ്സ് ഇൻസ്റ്റിട്യൂട്ടിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, കലാഭവൻ നസീബിന്റെ ഫിഗർ ഷോ എന്നിവ ഗ്രാമോത്സവത്തിന്റെ പ്രതീതി തന്നെയുണ്ടാക്കി.

പരിപാടികൾക്കു പോൾ ജോർജ്, സന്ദിപ്, അനൂപ്‌, പപ്പൻ, ശ്യാംകുമാർ, ലിയോ ടോണി ബൈജു ഖാൻ, വത്സ രാജൻ കണ്ണൂർ, ജോയ് ചക്കിയത്ത് എന്നിവർ നേതൃത്വം കൊടുത്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *