ദി ജേർണി ത്രൈ മാസിക ലോഗോ പ്രകാശനം ചെയ്തു

റിയാദ് :പ്രവാസലോകത്തിലെ അറിയപ്പെടാത്ത എഴുത്തുകാർ, സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവയെല്ലാം തിരഞ്ഞുള്ള “ഒരു പ്രവാസി എഴുത്തുകാരനും അറിയപ്പെടാതെ പോകരുത് ” എന്ന ലക്ഷ്യത്തോടെ റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ജേര്ണലിസ്റ് ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യ ബാച്ച്  പഠിതാക്കളുടെ കൂട്ടായ്മയായ “ദി മീഡിയ ക്ലബ്ബ് ‘നിലവിൽ വന്നു.

ഭാരത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്‌ഘാടനം റിപ്പോർട്ടർ ചാനൽ റിയാദ് ചീഫ് ബ്യുറോ വി. ജെ. നസ്റുദ്ധിൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിദ്ധികരിക്കുന്ന  “ദി ജേർണി  “ത്രൈ മാസികയുടെ  ലോഗോ പ്രകാശനം  ജീവൻ റ്റി വി റിയാദ് ബ്യുറോ ചീഫും റിംഫ് ജനറൽ സെക്രട്ടറിയുമായ  ഷംനാദ് കരുനാഗപ്പള്ളി നിർവഹിച്ചു.

പ്രസിഡന്റ്‌ നാദിർഷ അംഗങ്ങളെ പരിചയപെടുത്തി കൊണ്ട് ആമുഖ പ്രസംഗം നടത്തി. വ്രതവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ കിങ് ഫഹദ്  യൂണിവേഴ്സിറ്റി ഫാക്കൽറ്റി എമെർജെൻസി മെഡിസിൻ വിഭാഗത്തിലെ  ഡോക്ടർ അബ്ദുൽസലാം ക്ലാസ് എടുത്തു. നോമ്പിന്റെ ശാസ്ത്രം ഖുർആനിലൂടെ എന്ന വിഷയത്തിൽ പ്രിൻസസ് നൂറ ബിന്ദ് അബ്ദുൾറഹ്മാൻ യൂണിവേട്സിറ്റിയിലെ പെരിയോടെന്റിസ്റ് ഫാക്കൽറ്റി  ഡോക്ടർ ഹസീന ഫുആദ് ചർച്ച ക്ലാസ് നയിച്ചു.

വ്രതവുമായി ബന്ധപ്പെടുത്തി പ്രവാസി മജീഷ്യൻ നൌഫൽ പൂവകുറിശി  നടത്തിയ മാജിക് ഷോ നല്ലൊരു ആശയം കാണികൾക്കു നൽകി. ചടങ്ങിൽ റിംഫ് പ്രതിനിധികളായ ഉബൈദ് എടവണ്ണ (ജയ്‌ഹിന്ദ്‌ ), ബഷീർ പാങ്ങോട് (ജനം ), നാസ്സർ കാരന്തൂർ (ഏഷ്യാനെറ്റ്‌ ), ഷാജിലാൽ (അമൃത ), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ ), എൻ. ആർ. കെ. ചെയർമാൻ അഷറഫ് വടക്കേവിള, ഇബ്രാഹിം സുബുഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ. റ്റി. പി നാൾവഴികൾ വളരെ ലഘുവായി  ക്ലബ്ബ് ഉപദേശക സമിതി അംഗവും ഇന്ത്യൻ സ്കൂൾ ഹെസ്‌മിസ്‌ട്രെസുമായ മൈമ്മൂന അബ്ബാസ്‌ അവതരിപ്പിച്ചു. റിംഫിനുള്ള ഉപഹാരം ക്ലബ്ബ് രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂരിൽ നിന്നും റിംഫ് കോഡിനേറ്ററും തേജസ് പ്രതിനിധിയുമായ റഷിദ് ഖാസ്മി ഏറ്റുവാങ്ങി.

ഡോക്ടർ അബ്ദുൾ അസീസിന്‌ മൈമൂന അബ്ബാസും, ഡോക്ടർ ഹസീനക്ക് നൗഫിന സാബുവും മജീഷ്യൻ നൗഫൽ പൂവകുറിശിക്ക് ഷാജിന  ഇബ്രാഹിമും ഉപഹാരങ്ങൾ കൈമാറി. പരിപാടികൾക്കു ഷിഹാബുദ്ധിൻ കുഞ്ചിസ്,  നജാത് അബ്ദുൾറഹ്മാൻ,  ഷഫീക് കിനാലൂർ, ഷാനവാസ്‌ പാലക്കാട്‌, സലിം പള്ളിയിൽ, നിഖില സമീർ, സമീഷ്  സജീവൻ, നിഷ നൌഷാദ്,ഫെമിന നൌഷാദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.  ഷിബു ഉസ്മാൻ സ്വാഗതവും അഫ്‌നാൻ അബ്ബാസ്‌ നന്ദിയും പറഞ്ഞു.

വാർത്ത‍ :റിയാദ് ബ്യുറോ

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *