ഇവിഎം എന്നാല്‍ എവരി വോട്ട് മോദി- യോഗി ആദിത്യനാഥ്.

ഗോരഖ്പുര്‍: എവിടെ ബിജെപി ജയിച്ചാലും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഗോരഖ്പുരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് യോഗി കൗതുകരമായ മറുപടി നല്‍കിയത്.

അടുത്തിടെ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞൈടുപ്പില്‍ ബിജെപി ജയിച്ചപ്പോഴും പരാജയപ്പെട്ടവര്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞു. അവര്‍ പറയുന്നത് ശരിയാണ്. എല്ലാം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ(ഇവിഎം) കുറ്റമാണ്. ഇവിഎം എന്നാല്‍ ഇപ്പോള്‍ അര്‍ഥം എവരി വോട്ട് മോദി എന്നാണ്, യോഗി പറഞ്ഞു.

ഏതു ചിഹ്നത്തില്‍ കുത്തിയാലും ബിജെപിക്ക് വോട്ടു കിട്ടുന്നു എന്നാണല്ലോ വിമര്‍ശകരുടെ വാദം. അവര്‍ ഇനിയെങ്കിലും ഇവിഎം എന്നാല്‍ എവരി വോട്ട് മോദി എന്നാണെന്നു സമ്മതിക്കണം.

സാധാരണ ജനങ്ങളെ അവഗണിച്ചു കൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ല എന്നു മനസിലാക്കുന്നതിനു പകരം വോട്ടിങ് മെഷീനെ കുറ്റം പറയുന്നവരെക്കുറിച്ച് സഹതാപമാണ് തോന്നുന്നത്, യോഗി തുടര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചയായ വിജയങ്ങള്‍ക്കു പിന്നില്‍. അതില്‍ കുറുക്കു വഴികളൊന്നുമില്ല. രാജ്യത്തെ വിഐപി സംസ്‌കാരത്തിനും പ്രധാനമന്ത്രി അന്ത്യം കുറിച്ചിരിക്കുന്നു. എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചരിത്രപരം എന്നാണ് യോഗി വിശേഷിപ്പിച്ചത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *