തനിക്ക് പ്രത്യേക ക്രമീകരണങ്ങൾ വേണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നോ: തനിക്ക് പ്രത്യേക ക്രമീകരണങ്ങൾ വേണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നൽകി. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതു സംബന്ധിച്ച നിർദേശം ഉദ്യോഗസ്ഥർക്കു നൽകിയത്.

യോഗി ആദിത്യനാഥ് പങ്കെടുത്ത രണ്ടു യോഗങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയ സംഭവങ്ങൾ വിവാദമായിരുന്നു. പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്‍റെ വീട്ടിൽ മതിയായ സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി സന്ദർശനം വൈകിപ്പിച്ചതും പിന്നീട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി സൈനികന്‍റെ വീട്ടിൽ എസി, കാർപറ്റ്,സോഫാ തുടങ്ങിയ സൗകര്യങ്ങൾ ക്രമീകരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മുഷാഹറിൽ പിന്നോക്ക സമുദായങ്ങളുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി ആളുകൾക്കു സോപ്പും ഷാന്പുവും വിതരണം ചെയ്തതും വിവാദമായിരുന്നു. ഇതേ തുടർന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച നിർദേശം നൽകിയതെന്നാണു വിവരം.

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *