യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഓ​​​യി​​​ൽ ടാ​​​ങ്ക​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​​ത്തു നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഓ​​​യി​​​ൽ ടാ​​​ങ്ക​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​​ത്തു നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. യു​​​എ​​​സ്എ​​​സ് ജോ​​​ൺ എ​​​സ്. മ​​​ക്‌​​കെ​​​യി​​​ൻ എ​​​ന്ന മി​​സൈ​​ൽ​​ന​​ശീ​​ക​​ര​​ണി​​ക്ക​​​പ്പ​​​ലാ​​​ണ് ലൈ​​​ബീ​​​രി​​​യ​​​ൻ ടാ​​​ങ്ക​​​റാ​​​യ എം.​​​സി. ആ​​​ൽ​​​നി​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. മ​​​ലേ​​​ഷ്യ​​​യ്ക്കു സ​​​മീ​​​പം മ​​​ലാ​​​ക്ക ക​​​ട​​​ലി​​​ടു​​​ക്കി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ മ​​​റ്റൊ​​​രു ക​​​പ്പ​​​ലു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ന്ന​​​ത്.

സിം​​​പ്പൂ​​​രി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​യി​​​രു​​​ന്നു യു​​​എ​​​സ് എ​​സ് ജോ​​ൺ എ​​സ് മ​​ക്‌​​കെ​​യി​​ൻ. പ്രാ​​​ദേ​​​ശി​​​ക​​​ സ​​​മ​​​യം ഇന്നലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ച​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ടാ​​​ങ്ക​​​റി​​​ൽ 30,000 ട​​​ൺ എ​​​ണ്ണ​​​യും രാ​​​സ​​​വ​​​സ്തു​​​ക്ക​​​ളും ഉ​​​ള്ള​​​താ​​​യാ​​​ണ് വി​​​വ​​​രം.

കൂ​​ട്ടി​​യി​​ടി​​യെ​​ത്തു​​ട​​ർ​​ന്ന് യു​​ദ്ധ​​ക്ക​​പ്പ​​ലി​​ന്‍റെ ക്രൂ ​​ബ​​ർ​​ത്തി​​ലും മെ​​ഷീ​​ൻ റൂ​​മി​​ലും വെ​​ള്ളം ക​​യ​​റി. ക​​പ്പ​​ൽ യാ​​ത്ര തു​​ട​​രു​​ക​​യും സിം​​ഗ​​പ്പൂ​​രി​​ലെ ചാം​​ഗി നേ​​വ​​ൽ​​ബേ​​സി​​ൽ എ​​ത്തു​​ക​​യും ചെ​​യ്തു.
കാ​​​ണാ​​​താ​​​യ നാ​​​വി​​​ക​​​ർ​​​ക്കാ​​​യി ഊ​​​ർ​​​ജി​​​ത തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്നു. യു​​​എ​​​സി​​​നു പു​​​റ​​​മേ മ​​​ലേ​​​ഷ്യ​​​യു​​​ടെ​​​യും സിം​​​ഗ​​​പ്പൂ​​​രി​​​ന്‍റെ​​​യും വി​​​മാ​​​ന​​​ങ്ങ​​​ളും ക​​​പ്പ​​​ലു​​​ക​​​ളും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്നു.


ജ​​പ്പാ​​നി​​ലെ യോ​​സു​​കാ നാ​​വി​​ക​​ത്താ​​വ​​ളം ആ​​സ്ഥാ​​ന​​മാ​​യു​​ള്ള അ​​മേ​​രി​​ക്ക​​യു​​ടെ ഏ​​ഴാം ക​​പ്പ​​ൽ​​പട​​യി​​ൽ​​പ്പെ​​ട്ട ക​​പ്പ​​ലാ​​ണ് യു​​എ​​സ് എ​​സ് ജോ​​ൺ എ​​സ് മ​​ക്‌​​കെ​​യി​​ൻ. യു​​​എ​​​സ് സെ​​​ന​​​റ്റ​​​ർ ജോ​​​ൺ മ​​​ക്‌​​കെ​​യി​​ന്‍റെ അ​​​ച്ഛ​​​ന്‍റെ​​​യും മു​​​ത്ത​​​ച്ഛ​​​ന്‍റെ​​​യും പേ​​​രാ​​ണു ക​​പ്പ​​ലി​​നു ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. ഇ​​രു​​വ​​രും നാ​​​വി​​​ക​​​സേ​​​നാ അ​​​ഡ്മി​​​റ​​​ൽ​​​മാ​​​രാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​ നാ​​വി​​ക​​ർ​​ക്കാ​​യി താ​​​ൻ പ്രാ​​​ർ​​​ഥി​​​ക്കുന്ന​​​താ​​​യി സെ​​ന​​റ്റ​​ർ ജോ​​ൺ മ​​ക്‌​​കെ​​യി​​ൻ അ​​​റി​​​യി​​​ച്ചു. വ​​​ള​​​രെ മോ​​​ശം എ​​​ന്നാ​​​യി​​​രു​​​ന്നു അ​​പ​​ക​​ട​​വി​​വ​​രം അ​​റി​​ഞ്ഞ​​ശേ​​ഷ​​മു​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ഥിക്കു​​​ന്ന​​​താ​​​യി തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം ട്വീ​​​റ്റ് ചെ​​​യ്തു.

ഏ​​ഴാം ക​​പ്പ​​ൽ​​പട​​യി​​ൽ അ​​പ​​ക​​ട​​ത്തി​​നി​​ര​​യാ​​വു​​ന്ന ര​​ണ്ടാ​​മ​​ത്തെ ക​​പ്പ​​ലാ​​ണി​​ത്. ജൂ​​ണി​​ൽ യു​​​എ​​​സ്എ​​​സ് ഫി​​​റ്റ്സ്ജെ​​​റാ​​​ൾ​​​ഡ് എ​​ന്ന​​ യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഫി​​​ലി​​​പ്പീ​​ൻ ച​​​ര​​​ക്കു​​​ ക​​​പ്പ​​​ലു​​​മാ​​​യി ജ​​​പ്പാ​​​നു സ​​​മീ​​​പം കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഏ​​ഴു​​പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ടു​​ക​​യു​​ണ്ടാ​​യി.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *