താന്‍ മാംസാഹാരിയാണെന്ന് തുറന്ന് പറഞ്ഞു കൊണ്ട് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വെങ്കയ്യ നായിഡു രംഗത്ത്.

മുംബൈ: കശാപ്പുനിരോധനത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ താന്‍ ഒരു മാംസഭുക്കാണെന്ന് തുറന്ന് പറഞ്ഞു കൊണ്ട് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വെങ്കയ്യ നായിഡു രംഗത്ത്.

എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരന്മാര്‍ക്കുമുണ്ട്. രാജ്യത്തുള്ളവരെയെല്ലാം സസ്യഭുക്കുകളാക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന് പറഞ്ഞ് പരത്തുന്നത് മാനസിക രോഗികളാണെന്നും വെങ്കയ്യാ നായിഡു പറഞ്ഞു.

ബി ജെ പി എല്ലാവരെയും സസ്യഭുക്കുകളാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചിലരുടെ വാദം. ഇത്തരത്തില്‍ ടി വി ചര്‍ച്ചകളും നടക്കുന്നുണ്ട്. മാംസഭുക്കായ ഞാന്‍ ഒരു സംസ്ഥാനത്തിലെ പാര്‍ട്ടിയുടെ തലവനായിരുന്നു.

ഇപ്പോഴും താന്‍ പാര്‍ട്ടിയുടെ ഉന്നത പദവി വഹിക്കുന്നതും ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.ആന്ധ്രപ്രദേശില്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു വെങ്കയ്യാ നായിഡു.

കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചവടത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും കുറിച്ച് വീണ്ടും ചര്‍ച്ച തുടങ്ങിയത്.

കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം ആരുടെയും ഭക്ഷണത്തെ നിയന്ത്രിക്കാനല്ലെന്നും മറിച്ച് മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *