ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

മുംബൈ: മുംബൈയ്ക്കു സമീപം ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.55ന് അന്ധേരി- ഛത്രപതി ശിവാജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്റെ നാലു കോച്ചുകളാണ് മഹിമിനടുത്ത് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഈ ആഴ്ചയിലുണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്.

കഴിഞ്ഞ ബുധനാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. പുരി-ഹരിദ്വാര്‍ കലിംഗ ഉത്ക്കല്‍ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്.

അതേസമയം അപകടത്തില്‍ അട്ടിമറി സംശയത്തെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടുരുന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *