ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​മൂ​ല്യവ​സ്തു​ക്ക​ളു​ടെ പ്ര​ധാ​ന ശേ​ഖ​ര​മാ​യ ബി ​നി​ല​വ​റ തു​റ​ക്ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി.

ന്യൂ​ഡ​ൽ​ഹി: ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​മൂ​ല്യവ​സ്തു​ക്ക​ളു​ടെ പ്ര​ധാ​ന ശേ​ഖ​ര​മാ​യ ബി ​നി​ല​വ​റ തു​റ​ക്ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ബി ​നി​ല​വ​റ തു​റ​ന്നേ മ​തി​യാ​കൂ. അ​ത് ആ​ചാ​ര​ങ്ങ​ളെ​യോ ആ​രു​ടെ​യെ​ങ്കി​ലും മ​ത​വി​കാ​ര​ത്തെ​യോ വ്രണ​പ്പെ​ടു​ത്തി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

നി​ല​വ​റ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ രാ​ജ​കു​ടും​ബ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി നി​ല​പാ​ട് അ​റി​യി​ക്കാ​നും കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, മൂ​ല​വി​ഗ്ര​ഹ​ത്തി​ൽനി​ന്നു വ​ജ്ര​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന അ​മി​ക്ക​സ് ക്യൂ​റി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.

മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി നി​യോ​ഗി​ച്ച വി​ദ​ഗ്ധസ​മി​തി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്ന അ​മി​ക്ക​സ് ക്യൂ​റി​യു​ടെ ആ​വ​ശ്യ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി ​നി​ല​വ​റ തു​റ​ക്കു​ന്ന കാ​ര്യം കോ​ട​തി സൂചിപ്പിച്ചത്. എ​ന്നാ​ൽ, ഇ​തി​നെ രാ​ജ​കു​ടും​ബ​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കൃ​ഷ്ണ​ൻ വേ​ണു​ഗോ​പാ​ൽ എ​തി​ർ​ത്തു. വി​ഷ​യം വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും തു​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ത​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.

നി​ല​വ​റ തു​റ​ക്കു​ന്ന​തു മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കോ​ട​തി ഇ​തി​നു മ​റു​പ​ടി ന​ൽ​കി. ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​തുകൊ​ണ്ട് ആ​രു​ടെ​യും വി​ശ്വാ​സ​ങ്ങ​ൾ വ്രണ​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ല. ഇ​ത് തു​റ​ക്കാ​തി​രി​ക്കു​ന്ന​തു കൊ​ണ്ട് എ​ന്തു നേ​ട്ട​മാ​ണു​ള്ള​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. ദു​രൂ​ഹ​ത​യും അ​നാ​വ​ശ്യ​മാ​യ സം​ശ​യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ല​വ​റ തു​റ​ക്ക​ണ​മെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി​യും വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ ഒ​ൻ​പ​ത് ത​വ​ണ നി​ല​വ​റ തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് രേ​ഖ​ക​ൾ സ​ഹി​തം മു​ൻ സി​എ​ജി വി​നോ​ദ് റാ​യി ന​ട​ത്തി​യ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്നും അ​തി​നാ​ൽ നി​ല​വ​റ തു​റ​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ലെ​ന്നും അ​മി​ക്ക​സ് ക്യൂ​റി വാ​ദി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ​കു​ടും​ബ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.
ക്ഷേ​ത്ര​ത്തി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യാ​ൻ ഫൈ​നാ​ൻ​സ് ക​ണ്‍ട്രോ​ള​റെ നി​യ​മി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇ​ന്ത്യ​ൻ ഓ​ഡി​റ്റ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് സ​ർ​വീ​സി​ലു​ള്ള​വ​രെ​യാ​ണ് ഓ​ഡി​റ്റ​റാ​യി നി​യ​മി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നാ​ലാ​ഴ്ച​യ്ക്ക​കം നി​ർ​ദേ​ശി​ക്ക​ണം. മൂ​ന്ന് മാ​സം കൂ​ടു​ന്പോ​ൾ ഫൈ​നാ​ൻ​ഷ്യ​ൽ ക​ണ്‍ട്രോ​ള​ർ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഭ​ര​ണ​സ​മി​തി​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ വ​ജ്ര​ങ്ങ​ൾ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം മു​ൻ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എ​ച്ച്. വെ​ങ്കി​ട്ടേ​ഷി​നെ സു​ര​ക്ഷാ ചു​മ​ത​ല​ക​ൾ കൂ​ടി​യു​ള്ള വി​ജി​ല​ൻ​സ് ഓ​ഫീ​സ​റാ​യി നി​യ​മി​ക്ക​ണ​മെ​ന്ന അ​മി​ക്ക​സ് ക്യൂ​റി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *