സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​വാ​ക്ക് ജു​ഡീ​ഷ​റി​ക്കാ​യി​രി​ക്കു​മെ​ന്നും അ​തി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം.

ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​വാ​ക്ക് ജു​ഡീ​ഷ​റി​ക്കാ​യി​രി​ക്കു​മെ​ന്നും അ​തി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം.

ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​നാ​യി കൊ​ളീ​ജി​യം ത​യാ​റാ​ക്കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ മാ​ർ​ഗ​രേ​ഖ​യി​ൽ (എം​ഒ​പി) മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ളീ​ജി​യം ത​ള്ളി. നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം നി​ല​പാ​ട് അ​റി​യി​ച്ചു.

ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന​തി​നും സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തി​നു​മാ​യി കൊ​ണ്ടു​വ​ന്ന ജു​ഡീ​ഷ​ൽ നി​യ​മ​ന ക​മ്മീ​ഷ​ൻ രൂ​പീ​ക​ര​ണ ബി​ൽ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ നി​യ​മ​നകാ​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സു​പ്രീംകോ​ട​തി ഒ​രു മാ​ർ​ഗ​രേ​ഖ​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​യാ​റാ​ക്കി ന​ൽ​കി​യ ക​ര​ട് രേ​ഖ​യി​ലാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച​ത്. അ​തി​ൽ ദേ​ശീ​യ സു​ര​ക്ഷ​യും മ​റ്റു​ള്ള കാ​ര്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി കൊ​ളീ​ജി​യം നി​ർ​ദേ​ശി​ക്കു​ന്ന പേ​രു​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള അ​ന്തി​മ അ​ധി​കാ​രം ത​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു സു​പ്രീംകോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ ചേ​ർ​ന്നു​ള്ള കൊ​ളീ​ജി​യം തീ​രു​മാ​നി​ച്ചു.

ദേ​ശീ​യസു​ര​ക്ഷ മു​ൻ​നി​ർ​ത്തി നി​യ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ജ​ഡ്ജി​യു​ടെ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ദേ​ശീ​യ സു​ര​ക്ഷ ഒ​ഴി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ പേ​ര് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ കൊ​ളീ​ജി​യ​ത്തി​ന് അ​ധി​കാ​ര​മു​ണ്ടെന്ന ​വ്യ​വ​സ്ഥ ചേ​ർ​ത്താ​ണു ക​ര​ട് ത​യാ​റാ​ക്കി​യ​ത്. ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഖേ​ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ജ​സ്റ്റീ​സ് ക​ർ​ണ​നെ ആ​റു മാ​സ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ധി​യി​ൽ ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ചെ​ല​മേ​ശ്വ​റും ര​ഞ്ജ​ൻ ഗോ​ഗോ​യി​യും കൊ​ളീ​ജി​യം സം​വി​ധാ​ന​ത്തി​ൽ മാ​റ്റം വ​രേ​ണ്ട തു​ണ്ടെന്ന് ​അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ജ​ഡ്ജി നി​യ​മ​ന വി​ഷ​യ​ത്തി​ലെ മു​ൻ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം കൊ​ളീ​ജി​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ജ​സ്റ്റീ​സു​മാ​രാ​യ ജെ. ​ചെ​ല​മേ​ശ്വ​റും ര​ഞ്ജ​ൻ ഗോ​ഗോ​യിയും അ​ട​ങ്ങു​ന്ന കൊ​ളീ​ജി​യം കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം ത​ള്ളി

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *