കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു.

ന്യൂദല്‍ഹി: കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു.വിജ്ഞാപനത്തില്‍ കൂടുതല്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് രാജ്യവ്യാപകമായി നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തനാക്കി.

വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആശങ്കകള്‍ പരിഹരിച്ച് ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.

വിജ്ഞാപനത്തിനെതിരേ നിരവധി പേര്‍ ഹര്‍ജികളുമായി സമീപിച്ചിട്ടുണ്ട്. പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

പുതിയ വിജ്ഞാപനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *