സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി.

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. ഒമ്പതംഗ ബഞ്ചിന്റേയാണ് ഈ നിര്‍ണായക വിധി. ഇതോടെ 1954ലെയും 62ലെയും വിധികള്‍ അസാധുവാകും. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ് സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനം. പൗരന്റെ മൗലികാവകാശങ്ങളെ കുറിച്ചാണ് 21-ാം അനുച്ഛേദത്തില്‍ പരാമര്‍ശിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് ഇന്ന് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, ആര്‍.കെ. അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരായിരുന്നു ഒൻപതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ ഒൻപതംഗ ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *