ബിസിസിഐ തലപ്പത്തുള്ള ഉന്നതരെ മാറ്റണമെന്ന് സുപ്രീം കോടതി ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: ബിസിസിഐ തലപ്പത്തുള്ള ഉന്നതരെ മാറ്റണമെന്ന് സുപ്രീം കോടതി ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് ആവശ്യപ്പെട്ടത്.

ബിസിസിഐ ആക്ടിംഗ് ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരെ പുറത്താക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ലോധ കമ്മറ്റി സമര്‍പ്പിച്ച പരിഷ്കാര നടപടികള്‍ ആറു മാസമായിട്ടും ബിസിസിഐ നടപ്പിലാക്കിയിട്ടില്ല എന്ന ഗുരുതരമായ വീഴ്ചയാണ് സമിതി ചൂണ്ടികാട്ടിയത്.

ഇതാണ് ഭാരവാഹികളെ നീക്കണമെന്ന് കര്‍ശനമായി പറയാന്‍ കാരണം. റിപ്പോര്‍ട്ടിന്റെ പതിപ്പ് ബിസിസിഐ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *