സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ കേസന്വേഷണവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടിട്ടുള്ള അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പോലീസിനോട് കോടതി നിര്‍ദേശിച്ചു.

സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് കോടതിയുടെ മേല്‍ നോട്ടത്തില്‍ വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ജൂലൈ ആദ്യം ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മരണം നടന്ന് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണപുരോഗതിയില്ലാത്തതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ദല്‍ഹി പോലീസിനോട് അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

2014 ജനുവരി 17നാണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക തെളിവുകള്‍ ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *