എ​യ​ർ​ഹോ​സ്റ്റ​സ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു മ​രി​ച്ചു. ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ലെ ജീ​വ​ന​ക്കാ​രി​യും ഷി​ല്ലോം​ഗ് സ്വ​ദേ​ശി​നി​യു​മാ​യ ക്ലാ​ര ഖ്നോ​ഷി​റ്റാ​ണ് (22) മ​രി​ച്ച​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ നാ​ലാം നി​ല​യി​ൽ‌​നി​ന്നാ​ണ് വീ​ണ​ത്.

ഫ്ളാ​റ്റി​ലെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഇ​വ​ർ വീ​ണ​തെ​ന്ന് ക​രു​തു​ന്നു. രാ​ത്രി​യി​ൽ ക്ലാ​ര​യു​ടെ സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം ഫ്ളാ​റ്റി​ൽ ന​ട​ന്നി​രു​ന്നു. ഈ ​പാ​ർ​ട്ടി​യി​ൽ ക്ലാ​ര​യു​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *