ക്ലാ​സി​ൽ ഉ​റ​ങ്ങി​യ അ​ധ്യാ​പ​ക​ന്‍റെ പ​ണി തെ​റി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം

ഹൈ​ദാ​ബാ​ദ്: ക്ലാ​സി​ലി​രു​ന്ന ഉ​റ​ങ്ങി​യ അ​ധ്യാ​പ​ക​ന്‍റെ ചി​ത്ര​മെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​യ​ച്ചു​കൊ​ടു​ത്ത വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. തെ​ലു​ങ്ക​നാ​യി​ലെ മെ​ഹ​ബൂ​ബ് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. 10 ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്. തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാഴ്ച​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ മ​യ​ക്കം വി​ദ്യാ​ർ​ഥി കാ​മ​റ​യി​ലാ​ക്കി‍‌​യ​ത്. സ്കൂ​ളി​ലെ ഗ​ണി​ത അ​ധ്യാ​പ​ക​ൻ ക്ലാ​സി​ൽ‌ ഇ​രു​ന്ന് ഉ​റ​ങ്ങു​ന്ന​ത് വി​ദ്യാ​ർ​ഥി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പി​ന്നീ​ട് ഇ​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് വാ​ട്സ്ആ​പ്പ് വ​ഴി അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​ധ്യാ​പ​ക​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ക്രാ​ധം പൂ​ണ്ട സ​ഹ​അ​ധ്യാ​പ​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്കൂ​ളി​ൽ സ​ഹ​പാ​ഠി​ക​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​ക്കു​ക​യും തൂ​ണി​ൽ കെ​ട്ടി​യി​ടു​ക​യും ചെ​യ്തു. ര​ണ്ടു പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​യെ വ​ടി​കൊ​ണ്ട് അ​ടി​ച്ചു. സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ‌ ഓ​ടി ര​ക്ഷ​പെ​ട്ടു. സ്കൂ​ൾ പ​രി​സ​ര​ത്ത് മ​ദ്യപാനം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *