മൊ​ബൈ​ൽ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പ​ണം; ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ വി​ദ്യാ​ർ​ഥി​നി​ക​ൾ വി​വ​സ്ത്ര​യാ​ക്കി മ​ർ​ദി​ച്ചു

ദും​ക: മോ​ഷ​ണ​ക്കു​റ്റം ചുമത്തി ജാ​ർ​ഖ​ണ്ഡി​ൽ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​നി​ക​ൾ ചേ​ർ​ന്നു വി​വ​സ്ത്ര​യാ​ക്കി മ​ർ​ദി​ച്ച ശേ​ഷം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. ദും​ക​യി​ലെ വ​നി​താ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ച്ച​ത്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ മൊ​ബൈ​ൽ പെ​ണ്‍​കു​ട്ടി മോ​ഷ്ടി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി മോ​ഷ​ണ​ക്കു​റ്റം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 500 രൂ​പ​യു​ടെ സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് മൊ​ബൈ​ൽ ക​ണ്ടി​ട്ട് ത​ന്‍റെ മേ​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഹോ​സ്റ്റ​ലി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ക​യും 18,600 പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഓ​ഗ​സ്റ്റ് നാ​ലി​ന് ശാ​ന്ത​ൽ പ​ർ​ഗാ​ന വ​നി​താ കോ​ള​ജി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​തോ​ടെ പു​റം​ലോ​കം അ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. മ​ക​ൾ​ക്കൊ​പ്പം ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​ക്കി​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​നാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ൻ.

പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ദും​ക എ​സ്പി മ​യൂ​ർ പ​ട്ടേ​ൽ പ​റ​ഞ്ഞു. കേ​സ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. കു​റ്റ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും എ​സ്പി കൂ​ട്ടി​ച്ചേ​ർ​ത്തു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *