മുസ്ലീം പള്ളിയില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങിവരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി.

ശ്രീനഗര്‍: മുസ്ലീം പള്ളിയില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങിവരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുളള നൗഹാട്ട പ്രദേശത്താണ് സംഭവം.

പള്ളിയില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്ന ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ജനക്കൂട്ടം യുവാവിനെ പിടികൂടി. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും വെളിപ്പെടുത്താന്‍ തയാറായില്ല.

ഇതിനിടെ പരിഭ്രമത്തില്‍ യുവാവ് കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആളുകള്‍ക്കു നേര്‍ക്കു വെടിവച്ചു. വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ കുപിതരായ ജനക്കൂട്ടം യുവാവിനെ മര്‍ദിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ്് ചെയ്യുന്നുണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *