രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ പ്ര​തി​പ​ക്ഷ​വു​മാ​യി സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു.

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ പ്ര​തി​പ​ക്ഷ​വു​മാ​യി സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ ഒ​രാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നി​ക്കും. അ​തി​നി​ടെ, രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

എ​ൻ​ഡി​എ​യു​ടെ രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നി​യോ​ഗി​ച്ച സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളും കേ​ന്ദ്ര മ​ന്ത്രി​മാ​രു​മാ​യ രാ​ജ്നാ​ഥ് സിം​ഗും വെ​ങ്ക​യ്യ നാ​യി​ഡു​വും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വെ​ള്ളി​യാ​ഴ്ച ക​ണ്ടു ച​ർ​ച്ച ന​ട​ത്തും. രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ ഏ​കീ​കൃ​ത തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കൂ​ടി​ക്കാ​ഴ്ച.

രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ ഇ​ന്ന​ലെ കോ​ണ്‍ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ഗു​ലാം ന​ബി ആ​സാ​ദ്, സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി, തൃ​ണ​മൂ​ൽ നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യ​ൻ, ബി​എ​സ്പി നേ​താ​വ് സ​തീ​ഷ് ച​ന്ദ്ര മി​ശ്ര, ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്, ജെ​ഡി​യു നേ​താ​വ് ശ​ര​ദ് യാ​ദ​വ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​തി​നി​ടെ, രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്നാ​ണു ഗു​ലാം ന​ബി ആ​സാ​ദ് വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ഷ്‌​ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള എ​ൻ​ഡി​എ​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഈ ​മാ​സം 23നു ​സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം. രാ​ഷ്‌​ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 24ന് ​അ​വ​സാ​നി​ക്കും. ജൂ​ലൈ 17നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജൂ​ണ്‍ 28 വ​രെ​യാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ജൂ​ലൈ 20ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

അ​തി​നി​ടെ 17 പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ ഇ​ന്ന​ലെ രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. കോ​ണ്‍ഗ്ര​സ്, സി​പി​എം, സി​പി​ഐ, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, ആ​ർ​ജെ​ഡി, ജെ​ഡി​യു തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

രാ​ജ്നാ​ഥ് സിം​ഗി​നും വെ​ങ്ക​യ്യ നാ​യി​ഡു​വി​നും പു​റ​മേ ബി​ജെ​പി സ​മി​തി​യി​ലെ മ​റ്റൊ​രം​ഗ​മാ​യ അ​രു​ണ്‍ ജ​യ്്റ്റ്‌ലി വി​ദേ​ശ​ത്താ​ണ്. പ്ര​തി​പ​ക്ഷ സ​ഖ്യ​നി​ര​യി​ൽ നി​ന്നു പ​രോ​ക്ഷ​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലു​മാ​യി ബി​എ​സ്പി നേ​താ​വ് സ​തീ​ഷ് ച​ന്ദ്ര മി​ശ്ര​യു​മാ​യി വെ​ങ്ക​യ്യ നാ​യി​ഡു ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജൂ​ണ്‍ 24നു ​പു​റ​പ്പെ​ടും. അ​തി​നു മു​ൻ​പാ​യി ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കും.

രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഭ​ര​ണ​പ​ക്ഷം ഒ​രു സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചി​ട്ടു മ​തി പ്ര​തി​പ​ക്ഷ​ത്തു നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നാ​ണ് മ​മ​ത ബാ​ന​ർ​ജി ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു ബി​ജെ​പി പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ച​ർ​ച്ച. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സു​ഷ​മാ സ്വ​രാ​ജ്, താ​വ​ർ ച​ന്ദ് ഗെ​ലോ​ട്ട്, ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ, ഗ​വ​ർ​ണ​ർ​മാ​രാ​യ ദ്രൗ​പ​തി മു​ർ​മു, ന​ജ്മ ഹെ​പ്ത്തു​ല്ല, പി.​സ​ദാ​ശി​വം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലെ​ന്നാ​ണു വി​വ​രം. മ​റ്റു ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം ബി​ജെ​പി കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്നു മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ ഗോ​പാ​ൽ കൃ​ഷ്ണ ഗാ​ന്ധി​യു​ടെ പേ​രി​നു പു​റ​മേ മു​ൻ സ്പീ​ക്ക​ർ മീ​രാ കു​മാ​ർ, ജെ​ഡി​യു നേ​താ​വ് ശ​ര​ദ് യാ​ദ​വ്, എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​തി​ൽ ത​ന്നെ ഗോ​പാ​ൽ കൃ​ഷ്ണ ഗാ​ന്ധി​ക്കു മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *