തമിഴ് നടന്‍ ശിവകാര്‍ത്തികേയന്റെ വീട്ടുജോലിക്കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ക്വാറിയിൽ കണ്ടെത്തി.

ചെന്നൈ: തമിഴ് യുവനടന്‍ ശിവകാര്‍ത്തികേയന്റെ വീട്ടുജോലിക്കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ക്വാറിയിൽ കണ്ടെത്തി. നടന്റെ തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന അറുമുഖമാണ്(52) മരിച്ചത്.

കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീട് അടുത്തുള്ള ക്വാറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പുതുക്കോട്ട സ്വദേശിയായ അറുമുഖം നടന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു.

ചെന്നൈയിലാണ് താമസമെങ്കിലും തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ ശിവകാര്‍ത്തികേയന്‍ മിക്കപ്പോഴും എത്താറുണ്ട്. സംഭവത്തില്‍ കെകെ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *