കന്നുകാലി കശാപ്പ്: മുഖ്യമന്ത്രിയുടെ കത്തിന് സിദ്ധരാമയ്യയുടെ മറുപടി

കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്നം സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനങ്ങളോട് ആലോചിക്കാതെ കൊണ്ടുവന്ന ചട്ടം ഫെഡറലിസത്തിന്റെ വേരറുക്കുന്നതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇത്തരത്തില്‍ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംസ്ഥാനങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. കര്‍ഷകരുടെയും സമൂഹത്തിന്റെ ആകെയും താല്‍പര്യം പരിഗണിച്ച്‌ പുതിയ ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *