പൂന: സഹപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച നാലു ടെക്കികൾ അറസ്റ്റിൽ. മഹാരാഷ്ട്ര പൂന പോലീസാണ് ഐടി ജീവനക്കാരായ യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഈ വർഷം ഏപ്രിലിൽ യുവതി ജോലി ചെയ്തിരുന്ന കന്പനി കോന്പൗണ്ടിൽവച്ച് ഇതേ കന്പനിയിലെ ജീവനക്കാരായ അഞ്ചംഗസംഘം യുവതിക്കുനേർക്ക് ലൈംഗിക അധിക്ഷേപം ചൊരിഞ്ഞു. ഇത് പിന്നീടും തുടർന്നു. ഇതേതുടർന്നാണ് പോലീസിൽ പരാതി നൽകാൻ 35കാരിയായ ഐടി ജീവനക്കാരി തീരുമാനിച്ചത്.
അറസ്റ്റിലായ നാലു യുവാക്കളും 25 വയസിനു താഴെ പ്രായമുള്ളവരാണ്. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്ന അഞ്ചാമൻ ജോലി അവസാനിപ്പിച്ച് കന്പനിവിട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
യുവതിയെ അധിക്ഷേപിക്കുന്നതിനുവേണ്ടിമാത്രം നാലുപേരും ചേർന്ന് ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നും പോലീസ് അറിയിച്ചു.
************************
വാർത്തകളും സാഹിത്യ സൃഷ്ടികളും നല്കേണ്ട വിലാസം
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)