ഗോ​സം​ര​ക്ഷ​ണ​ത്തെ പി​ന്തു​ണ​യ്ക്കാം, അ​ക്ര​മം വേ​ണ്ട: നി​തി​ൻ ഗ​ഡ്ക​രി

ന്യൂ​ഡ​ൽ​ഹി: ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ ബി​ജെ​പി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി അ​തേ​സ​മ​യം, ഗോ​സം​ര​ക്ഷ​ണ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

ഞ​ങ്ങ​ൾ ഗോ​സം​ര​ക്ഷ​ണ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. പ​ശു​ക്ക​ളെ കൊ​ല്ലാ​ൻ പാ​ടി​ല്ല എ​ന്ന് ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ, ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പാ​ർ​ട്ടി​യോ മ​ന്ത്രി​മാ​രോ സ​ർ​ക്കാ​രോ അം​ഗീ​ക​രി​ക്കു​ന്നി​ല്ല- ഗ​ഡ്ക​രി പ​റ​ഞ്ഞു.

ഗോ ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ങ്കി​ൽ​പോ​ലും തെ​റ്റു​ക​ളെ​ല്ലാം ബി​ജെ​പി​യു​ടെ​മേ​ൽ ആ​രോ​പി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഗ​ഡ്ക​രി കു​റ്റ​പ്പെ​ടു​ത്തി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *