ശശി തരൂർ മാധ്യമ പ്രവർത്തകൻ അർണാബിന് എതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു

ന്യൂദല്‍ഹി: അർണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ചാനലിനുമെതിരെ കോൺഗ്രസ് എംപി ശശി തരൂർ മാനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. രണ്ട് കോടി രൂപ നഷ്ട്പരിഹാരം ആവശ്യപ്പെട്ടാണ് തരൂർ കോടതിയെ സമീപിച്ചത്.

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയില്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാധാരം. അര്‍ണാബിനെ കൂടാതെ റിപ്പബ്ളിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്ലയര്‍ മീഡിയയെയും മലയാളത്തിലെ മറ്റൊരു ചാനലിനെയും എതിര്‍കക്ഷികളാക്കിയാണ് ശശി തരൂര്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

ദല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ തന്റെ മുന്‍ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ദല്‍ഹി പോലീസ് പൂര്‍ത്തിയാക്കും വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *