റംസാൻ വ്രതമെടുത്തിരുന്ന യുവതിക്ക് സഹജീവനക്കാരന്‍റെ മർദ്ദനം; യുവാവ് അറസ്റ്റിൽ

 

ബംഗളൂരു: റംസാൻ വ്രതമെടുത്തിരുന്ന യുവതിയെ സഹജീവനക്കാരൻ മർദ്ദച്ചു. കർണാടകയിൽ റായ്ചൂരിലാണ് രാജ്യത്തിന് അപമാനമായ സംഭവം അരങ്ങേറിയത്. ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയെ ഇരിപ്പിടത്തിന് അടുത്തുചെന്ന് യുവാവ് ചവിട്ടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ എഎൻഐ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

നോന്പിന്‍റെ പരിശുദ്ധിയിലായിരുന്ന നസ്രീൻ എന്ന യുവതിക്ക് നേരെയാണ് സഹജീവനക്കാരനായ ശരണപ്പ ആക്രമണം നടത്തിയത്. സിന്ധാനൂർ മുൻസിപ്പൽ കൗണ്‍സിൽ ഓഫീസിലെ ജീവനക്കാരിയാണ് നസ്രീൻ. ശനിയാഴ്ച ഓഫീസ് അവധിയായിരുന്നുവെങ്കിലും ഇരുവരെയും അധികൃതർ ജോലിക്ക് നിയോഗിച്ചിരുന്നു. ജോലി വൈകുന്നുവെന്ന് ആരോപിച്ചാണ് നസ്രീനെ യുവാവ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അവധി ദിവസമായിരുന്നതിനാൽ മറ്റാരും ഓഫീസിലുണ്ടായിരുന്നില്ല. ആക്രണത്തിന്‍റെ ദൃശ്യങ്ങൾ ഓഫീസിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്.

സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. താത്കാലിക ജീവനക്കാരനായിരുന്ന ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സഹജീവനക്കാരെ ശരണപ്പ ആക്രമിക്കുന്ന ആദ്യ സംഭവമല്ലിതെന്നും പോലീസ് വ്യക്തമാക്കി.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *