പ്ര​ധാ​ന​മ​ന്ത്രിയെ വി​മ​ർ​ശി​ച്ച് കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച ചി​ത്ര​കാ​ര​നു വ​ധ​ഭീ​ഷ​ണി

ഗോ​ഹ​ട്ടി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച ക​ലാ​കാ​ര​നു വ​ധ​ഭീ​ഷ​ണി. ആ​സാം സ്വ​ദേ​ശി നി​തു​പ​ർ​ണ രാ​ജ്ബോം​ഗ്ഷി​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​രു​ന്നെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഗോ​ര​ഖ്പൂ​രി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ കു​ട്ടി​ക​ൾ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു നി​തു​പ​ർ​ണ​യു​ടെ കാ​ർ​ട്ടൂ​ണ്‍. ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നാ​ണ് രാ​ജ്ബോം​ഗ്ഷി കാ​ർ​ട്ടൂ​ണ്‍ ഫേ​സ്ബു​ക്കി​ലും ത​ന്‍റെ വെ​ബ്സൈ​റ്റി​ലും പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ത് നി​ര​വ​ധി ആ​ളു​ക​ൾ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷെ​യ​ർ ചെ​യ്തു. ഇ​തേ​തു​ട​ർ​ന്നാ​ണ് രാ​ജ്ബോം​ഗ്ഷി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്.

കോ​ർ​പ​റേ​റ്റു​ക​ൾ ന​ൽ​കു​ന്ന ഓ​ക്സി​ജ​ൻ മോ​ദി​യും പ​ശു​വും യു​പി മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥും ശ്വ​സി​ക്കു​ന്ന​താ​ണു കാ​ർ​ട്ടൂ​ണി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ പ​താ​ക​യ്ക്കു​പ​ക​രം കൊ​ടി​മ​ര​ത്തി​ൽ ശി​ശു​വി​ന്‍റെ​യും മ​റ്റൊ​രാ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​തും ക​ര​യു​ന്ന സ്ത്രീ​യു​ടെ സാ​രി അ​ഴി​ച്ച് മോ​ദി ത​ല​പ്പാ​വ് ആ​ക്കി​യി​രി​ക്കു​ന്ന​തും കാ​ർ​ട്ടൂ​ണി​ലു​ണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *